24 April Wednesday

ഇന്ന്‌ പുറത്തിറങ്ങല്ലേ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
കാസർകോട്‌
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഈ ഞായറും അടുത്ത 30നും ജില്ലയിൽ നിയന്ത്രണം കടുപ്പിക്കും. 
അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ജോലി ചെയ്യുന്ന, രണ്ടു വയസിൽ  താഴെ പ്രായമുളള കുട്ടികളുള്ള അമ്മമാർ, അർബുദ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും. ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കണം.  
വ്യാപാര സ്ഥാപനം, മാൾ, ബീച്ച്‌  എന്നിവിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. വരുന്നവർ കൃത്യമായി അകലം പാലിക്കണം. പരിശോധനക്ക്‌ സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിക്കും.ഇവിടങ്ങളിൽ മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്‌.  ഒമ്പതുവരെ രണ്ടാഴ്‌ച സ്‌കൂൾ അടച്ചിടും. തെറാപ്പി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്‌കൂളുകൾക്ക് തുറക്കാം. 
 രോഗനിരക്ക്‌ പ്രകാരമുള്ള  നിയന്ത്രണം ഒഴിവാക്കി. പകരം  ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നുവരുടെ എണ്ണം കണക്കാക്കിയാണ്‌ നിയന്ത്രണം ഏർപ്പെടുത്തുന്നത്‌.
623 പേര്‍ക്കുകൂടി കോവിഡ്
കാസർകോട്‌
ജില്ലയിൽ 623 പേർക്ക്  കൂടി കോവിഡ്- പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 265 പേർക്ക് അസുഖം ഭേദമായി. നിലവിൽ 4328 പേരാണ് ചികിത്സയിലുള്ളത്.
വീടുകളിൽ 10462 പേരും സ്ഥാപനങ്ങളിൽ 479 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 10941 പേരാണ്. പുതിയതായി 1794 പേരെ കൂടി നിരീക്ഷണത്തിലാക്കി. 150311 കോവിഡ് സ്ഥിരീകരിച്ചത്   144509പേർ ജില്ലയിൽ നെഗറ്റീവ് ആയി.  ഇതുവരെ ഏഴുപേർക്ക്‌ ഒമിക്രോൺ സ്ഥിരീകരിച്ചു.
കോവിഡ്‌ ധനസഹായം: കോള്‍ സെന്റർ തുറന്നു
കാസർകോട്‌
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യും. ജില്ലാ തലത്തിൽ കലക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ അതാത് വില്ലേജ് ഓഫീസർമാരെ ബന്ധപ്പെടാം. 
 കലക്ടറേറ്റ്: കാസർകോട്‌ -04994 257700, 9446601700, താലൂക്ക് ഓഫീസ് കാസർകോട്‌: - 04994 230021,  മഞ്ചേശ്വരം --04998 244044,  ഹൊസ്ദുർഗ്- 04672 204042,  വെള്ളരിക്കുണ്ട്-: 04672 242320
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top