16 April Tuesday

അങ്കണവാടി ജീവനക്കാരുടെ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

അങ്കണവാടി ജീവനക്കാർ കാഞ്ഞങ്ങാട‌് ഹെഡ‌് പോസ‌്റ്റ‌് ഓഫീസിനുമുന്നിൽ നടത്തിയ ധർണ വി വി പ്രസന്നകുമാരി ഉദ‌്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ‌് അങ്കണവാടി വർക്കേഴ്സ് ആൻഡ‌് ഹെൽപ്പേഴ്സ് അസോസിയേഷൻ(സിഐടിയു) അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ  ധർണ നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി വി വനജ അധ്യക്ഷയായി. 
 കുത്തക കോർപറേറ്റുകളിൽനിന്ന‌് ഐസിഡിഎസ് സംരക്ഷിക്കുക, അങ്കണവാടി ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, മിനിമം വേതനം 21000 രൂപയാക്കുക, സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌്   പ്രകടനവും സമരവും. കെ വി രാഘവൻ, വി സാവിത്രി, കെ ഭാർഗവി, പി രാധാമണി, രജനി ചെറുവത്തൂർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രാഗിണി സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top