29 March Friday

കണ്ടൽച്ചെടികൾ നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
തൃക്കരിപ്പൂർ 
പരിസ്ഥിതി ദിനത്തിൽ വച്ചുപിടിപ്പിച്ച കണ്ടൽച്ചെടികൾ നശിപ്പിച്ചു. ഇടയിലെക്കാട് സ്വദേശി ഒ രാജൻ കവ്വായിക്കായലിൽ ഇടയിലെക്കാട്  തെക്കെ മുനമ്പിൽ വച്ചുപിടിപ്പിച്ച കണ്ടൽച്ചെടികളാണ് നശിപ്പിച്ചത്.
നന്നായി കിളിർത്ത ഭ്രാന്തൻ കണ്ടലുകളാണ് വേര് പൊട്ടുംവിധം വലിച്ചെടുത്ത്, വലിച്ചെറിയാതെ അതേപടി നശിപ്പിച്ചത്. കായലിൽ രണ്ടായിരത്തോളം കണ്ടലുകൾ നട്ടുവളർത്തി സംരക്ഷിക്കുന്ന രാജൻ പരമ്പരാഗത മത്സ്യത്തൊഴിലാളിയാണ്. മത്സ്യബന്ധനത്തിനിടെ ലഭിക്കുന്ന ഇടവേളകളിൽ കണ്ടൽ വിത്തുകൾ നട്ട്, വേലികൾ കെട്ടി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. കായലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും കരയിടിച്ചിൽ തടയാനും ഒരു ദൗത്യം പോലെ രണ്ട്‌ വർഷമായി രാജൻ  ഏറ്റെടുക്കുകയാണ്. ഓലമെടലുകൾ കൊണ്ടാണ് കണ്ടലുകൾക്ക് വേലി കെട്ടി സംരക്ഷിക്കുന്നത്.  പരിസ്ഥിതി സ്നേഹത്തെ പരിഗണിച്ച് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയമുൾപ്പെടെയുളള സംഘടനകൾ  രാജനെ ആദരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top