26 April Friday

കാസർകോട്‌ ഗവ. യുപി 
സ്‌കൂൾ കെട്ടിടോദ്‌ഘാടനം 29ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
കാസർകോട്‌
കാസർകോട്‌ വികസന പാക്കേജിൽ ഉൾപ്പെടുത്തി കാസർകോട്‌ ഗവ. യുപി സ്‌കൂളിന്‌ നിർമിച്ച ക്ലാസ്‌ മുറി കെട്ടിടത്തിന്റെ ഉദ്‌ഘാടനം 29ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സംഘാടകസമിതി രൂപീകരണ യോഗം എൻ എ നെല്ലിക്കുന്ന്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. 
പിടിഎ പ്രസിഡന്റ്‌ കെ അനിൽകുമാർ അധ്യക്ഷനായി. നഗരസഭാ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ രജനി പ്രഭാകരൻ, കൗൺസിലർമാരായ എം ശ്രീലത, സക്കീന മൊയ്‌തീൻ, എഇഒ അഗസ്‌റ്റിൻ ബർണാഡ്‌, പൊതുമരാമത്ത്‌ അസി. എൻജിനിയർ സൗമ്യ, എസ്‌എംസി ചെയർമാൻ കെ സി ലൈജുമോൻ, ബിഇഎം സ്‌കൂൾ പ്രിൻസിപ്പൽ രാജേഷ്‌ ചന്ദ്ര, വെങ്കിട്ടരമണ ഹൊള്ള, എ ജയദേവൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ടി എൻ ജയശ്രീ സ്വാഗതവും എ സുരേഖ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:  വി എം മുനീർ (ചെയർമാൻ), കെ അനിൽകുമാർ (വർക്കിങ്‌ ചെയർമാൻ), ടി എൻ ജയശ്രീ (ജനറൽ കൺവീനർ), ഷേർളി ഹൈസിന്ത്‌ (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top