29 March Friday

വിസർജ്യം വഴിമാറും; മലംഭൂതം വരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

മലംഭൂതം വിവര വിജ്ഞാന വ്യാപന ക്യാമ്പയിൻ അസിസ്റ്റന്റ് കലക്ടർ മിഥുൻ പ്രേംരാജ് ഉദ്ഘാടനം ചെയ്യുന്നു

 കാസർകോട്‌

കക്കൂസ് മാലിന്യമുൾപ്പെടെ ദ്രവമാലിന്യ സംസ്‌കരണ അവബോധം സൃഷ്ടിക്കാൻ ശുചിത്വ മിഷന്റെ മലംഭൂതം ക്യാമ്പയിൻ. കക്കൂസ് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കാൻ ഫീക്കൽ സ്‌ളഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ ബേഡഡുക്ക, ചെറുവത്തൂർ പഞ്ചായത്തുകളിൽ ഫീക്കൽ സ്‌ളഡ്‌ജ്‌ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുജലാശയങ്ങളിൽ കൂടുതലും മനുഷ്യ വിസർജ്യത്താൽ മലിനമാണെന്നു കണ്ടെത്തിയിരുന്നു. ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയ പടർന്നിരിക്കുന്ന സാഹചര്യത്തിൽ കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിപാലിച്ചില്ലെങ്കിലുണ്ടാകുന്ന അപകടം ജനങ്ങളെ മലംഭൂതം ക്യാമ്പയിനിൽ ബോധവൽക്കരിക്കും. യുനിസെഫ് -വാഷ് ഇൻസ്റ്റിറ്റ്യൂട്ട് സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് പദ്ധതി. 
സെപ്റ്റിക് ടാങ്കുകൾ 
ശുചീകരിക്കണം 
സെപ്റ്റിക് ടാങ്കുകളുടെ നിർമാണത്തിലെ അശാസ്ത്രീയത സംസ്‌കരണം സാധ്യമാക്കുന്നില്ല. മൂന്ന്‌ വർഷത്തിലൊരിക്കൽ ശുചീകരിക്കണം. വിസർജ്യാവശിഷ്ടം ശാസ്ത്രീയരീതിയിൽ സംസ്‌കരിക്കാൻ സാധിക്കും. രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 28 സ്‌ളഡ്ജ് ട്രീറ്റ്‌മെന്റുകൾ സ്ഥാപിക്കും. ആശുപത്രികൾ, മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും അനുബന്ധ സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കും.
മലംഭൂതം ജില്ലാതല ഉദ്ഘാടനം അസിസ്‌റ്റന്റ്‌ കലക്ടർ മിഥുൻ പ്രേംരാജ്  ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ അധ്യക്ഷയായി. തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു,  നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, തദ്ദേശ ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ വി ഹരിദാസ്, ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ വി രഞ്ജിത്‌   സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ  എം ധന്യ, സത്താർ വടക്കുമ്പാട്, എം കുമാരൻ, സുഫൈജ അബൂബക്കർ, കെ ജയന്തി എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top