24 April Wednesday

കെശ്രീയിൽ 2000 ഉൽപ്പന്നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

 കാസർകോട്‌

ജില്ലയിലെ രണ്ടായിരത്തോളം കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി കെശ്രീ ബ്രാൻഡിൽ. ചെറുകിട സംരംഭകർക്ക് ഉൽപ്പന്നങ്ങൾ ഒരു ഏകീകൃത ബ്രാൻഡിൽ വിറ്റഴിക്കാൻ സ്വകര്യമൊരുക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ. 
ഉൽപന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വർധിപ്പിക്കാനാണിത്‌. ജില്ലയിലെ കുടുംബശ്രീ സംരംഭകർ വിവിധ പേരുകളിലാണ് അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്. 
ആകർഷണീയമായ കവറുകളോ ഏകീകൃത സ്വഭാവമോ ഇല്ലാത്തതിനാൽ വിപണി കണ്ടെത്തുന്നതിന് ബുദ്ധിമുട്ടാണ്‌. 1500 മൈക്രോ എന്റർപ്രൈസ്, 500 ഫാം ലൈവിലിഹുഡ് ഉൾപ്പെടെ ജില്ലയിൽ 2000 സംരംഭകരുണ്ട്. നീലേശ്വരം ബ്ലോക്കിൽ നിന്ന്‌ ഇറച്ചി മസാല, ചിക്കൻമസാല, ഫിഷ്‌ മസാല, അച്ചാർപ്പൊടി, ചമ്മന്തിപ്പൊടി തുടങ്ങിയവയും പരപ്പയിലെ പത്തും ഉൾപ്പെടെ 40 ഉൽപന്നങ്ങൾ ആദ്യഘട്ടം ബ്രാൻഡ് ചെയ്യും. ബാഗ്‌, ചെരുപ്പ്‌ തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. 
സിഡിഎസ്‌കളിലെ മാർക്കറ്റ് കിയോസ്‌ക്, നഗരങ്ങളിലെ അർബൻ കിയോസ്‌ക് വഴി വിറ്റഴിക്കും. ഹോംഷോപ്പ് വിൽപനയും പ്രയോജനപ്പെടുത്തും. 
ഓൺലൈൻ വഴിയും ലഭ്യമാക്കും. വിദേശ കയറ്റുമതിയും ലക്ഷ്യമിടുന്നു. ബ്രാൻഡിങ്‌ രജിസ്‌ട്രേഷൻ, ഡിസൈനിങ്‌ പ്രവർത്തനം പുരോഗമിക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top