തൃക്കരിപ്പൂർ
എറണാകുളം മൂത്തകുന്നം സ്കൂൾ മൈതാനിയിൽ 22 മുതൽ 24 വരെ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർകോട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.
പെൺകുട്ടികളുടെ ടീമിനെ ഇളമ്പച്ചി ജിഎച്ച്എസ്എസിലെ ദിയ സുരേഷ് നയിക്കും. കെ വി ദിൽന, എ കെ തീർത്ത, പി പി ദേവനന്ദ, ഹാജറ ഷുക്കൂർ, എം എസ് പ്രതിക, കെ ആർ നിഖിത, എച്ച് ശരണ്യ, റിയ ഷിഹാബ് ഖദീജത്ത് ഹയാ ഹനാൻ, ജെറീന (കോച്ച്), കെ മധുസൂദനൻ (മാനേജർ).
ആൺകുട്ടികളുടെ ടീമിനെ കുട്ടമ്മത്ത് ജിഎച്ച്എസ്എസിലെ റാം പ്രകാശ് നയിക്കും.
കെ വി അഭിജിത്ത്, കെ ശ്രീഹരി, എ കെ ആരുഷ്, കെ മുഹമ്മദ് അയാസ്, കെ എം ഷാഹിദലി, യു വിഘ്നേഷ്, ഋഷി കൃഷ്ണൻ, ഭവിൻ എൻ റാവു, എ അജുൽ, എൻ കെ പി ഇർഷാദ് (കോച്ച്), നയൻകുമാർ (മാനേജർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..