20 April Saturday
മോൻ വരുമോ...

വര്‍ഗീസിന്റെയും ഡെയ്‌സിയുടെയും കാത്തിരിപ്പിന്‌ രണ്ടരവർഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
രാജപുരം
മോന്റെ വരവ് കാത്ത്  രാജപുരം വണ്ണാത്തിക്കാനം നൂഞ്ഞിയിലെ കെ ജെ  വർഗീസും ഭാര്യ ഡെയ്‌സിയും കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര വർഷം. മൂത്ത മകൻ മുപ്പത്തിയഞ്ചുകാരനായ കൊച്ചുപറമ്പിൽ സന്തോഷ്‌ 2019 ജൂൺ 15 ന്‌ ടൗണിലേക്ക് എന്ന് പറഞ്ഞാണ്‌ വീടുവിട്ട് ഇറങ്ങിയത്.  
ഷർട്ടും ലുങ്കിയും മാത്രം ഇട്ടുപോയ മകൻ രാത്രി 10ന് അമ്മയെ വിളിച്ച് രണ്ട് ദിവസം കഴിഞ്ഞേ വരുകയുള്ളൂ എന്ന് പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞും തിരികെ എത്താത്തതിനാൽ രാജപുരം പൊലീസിൽ പരാതി നൽകി. രണ്ട് ദിവസത്തിന്‌ ശേഷം  എടിഎം കാർഡ് ഉപയോഗിച്ച് 2000 രൂപ പിൻവലിച്ചതായി കണ്ടെത്തി. പിന്നീട് പണം പിൻവലിക്കുകയോ ഫോൺ വിളിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടയിൽ മംഗളൂരുവിൽ ഉള്ളതായി സൂചന ലഭിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും  സ്ഥലം വിട്ടതായി കണ്ടെത്തി. പിന്നീട് പൊലീസും അന്വേഷണം അവസാനിപ്പിച്ചു. ഹൈക്കോടതിയിൽ കേസ്‌ ഫയൽ ചെയ്‌ത്‌ കാത്തിരിക്കുകയാണിപ്പോൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top