23 April Tuesday

നവകേരള പുരസ്കാരം നീലേശ്വരം നഗരസഭ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
നീലേശ്വരം
ഖരമാലിന്യ സംസ്‌കരണത്തിന്‌ മികച്ച സംവിധാനമൊരുക്കിയ നഗരസഭകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ നവകേരള പുരസ്കാരം നിലേശ്വരം നഗരസഭ ഏറ്റുവാങ്ങി. ഹരിത കർമ്മ സേനയ്ക്കും ആരോഗ്യ വിഭാഗത്തിനും ഉപഹാരം നൽകി. എം രാജഗോപാലൻ എംഎൽഎ പുരസ്കാരം നൽകി. നഗരസഭ  ചെയർമാൻ ടി വി ശാന്ത അധ്യക്ഷയായി. സബ് കലക്ടർ ഡി ആർ മേഘശ്രീ മുഖ്യാതിഥിയായി. 
സ്ഥിരം സമിതി അധ്യക്ഷരായ ടി പി ലത, കെ പി രവീന്ദ്രൻ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട്‌ ഡയറക്ടർ കെ പ്രദീപൻ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം പി സുബ്രഹ്മണ്യൻ, മിഥുൻഗോപി, കെ വി പ്രേമരാജൻ, ടി വി ഭാഗീരഥി, വിജയൻ  ഇടയിലക്കാട് എന്നിവർ സംസാരിച്ചു. ശുചിത്വമിഷൻ ജില്ല കോ ഓഡിനേറ്റർ എ ലക്ഷ്മി സ്വാഗതവും നഗരസഭ സെക്രട്ടറി എ ഫിറോസ് ഖാൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top