29 March Friday

ഇരട്ടി മധുരമായി ഇവരുടെ വിജയം

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023
ഉദുമ
കഷ്ടപ്പാടുകളിൽ തളരാതെ പഠിച്ച് ഒരുമയോടെ വിജയം കൊയ്യുന്ന പതിവ്‌ ആവർത്തിച്ചപ്പോൾ ഇരട്ടകൾക്ക്‌ എസ്‌എസ്‌എൽസി പരീക്ഷയിലും മിന്നുന്ന വിജയം. ഉദുമ തെക്കേക്കരയിലെ  ശീലാവതിയുടെ മക്കളായ  കെ അഭിജിത്തും കെ അഭിഷേകുമാണ്‌  ഉദുമ ജിഎച്ച് എസ്എസിൽ നിന്ന്‌ എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി നാടിന്‌ അഭിമാനമായത്‌.  അച്ഛൻ വർഷങ്ങളായി  വീട്  വിട്ടുനിൽക്കുകയാണ്‌. അമ്മ പക്ഷാഘാതത്തെ തുടർന്ന്‌ ചികിത്സയിലായതിനാൽ  ഉദുമ ദിനേശ് ബീഡി കമ്പനിയിൽ ജോലിക്കും പോകാനാകുന്നില്ല.  എല്ലാ മത്സര പരീക്ഷകളിലും  ഒരുമിച്ച്‌ പങ്കെടുക്കുന്ന ഇവർക്ക്  എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പുകൾ  ലഭിച്ചിരുന്നു. കോഴിക്കോട്  നടന്ന ഐഎഎം സംസ്ഥാന   ഫ്രീഡം   പ്രശ്നോത്തരിയിൽ ജില്ലയെ പ്രതിനിധീകരിച്ച  ഇവർ പങ്കെടുത്ത ഗ്രൂപ്പിനായിരുന്ന്‌ രണ്ടാംസ്ഥാനം.
സഹോദരി അശ്വതി ബിരുദപഠനം  പൂർത്തിയാക്കി  പിഎസ്‌സി പരീക്ഷാ പരിശീലനത്തിലാണ്‌. എസ്‌എസ്‌എൽസി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും ഉദുമ സ്കൂളിന് നൂറുമേനി വിജയമുണ്ട്‌. 26 പേർ  മുഴുവൻ വിഷയത്തിലും എപ്ലസ് നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top