29 March Friday
കെജിഒഎ ജില്ലാ സമ്മേളനം

പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മുൻ എംഎൽഎ കെ പി സതീഷ്ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌

ജില്ലയിലെ യാത്ര ദുരിതം പരിഹരിക്കാൻ നിർത്തലാക്കിയ പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കണമെന്ന്‌ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും ഇതര ജില്ലകളിലും ജില്ലയിലെ വിദൂരസ്ഥലങ്ങളിലും നിന്ന്‌ വരുന്നവരാണ്‌. യാത്രാ സൗകര്യമില്ലാത്തതിനാൽ ജീവനക്കാർക്ക്‌ ഓഫീസിൽ കൃത്യസമയത്ത് എത്തുന്നതിന്‌ ബുദ്ധിമുട്ടാകുന്നു. പരശുറാം എക്‌സ്‌പ്രസ്‌  ഉൾപ്പെടെ നിർത്തലാക്കുന്ന സമീപനയാണ് റെയിൽവേ സ്വീകരിക്കുന്നത്. 
മുൻ എംഎൽഎ കെ പി സതിഷ്ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. വി എം അശോകുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ പി ഗംഗാധരൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാസെക്രട്ടറി പി വി ശരത്, കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. കെ കെ ഷാജി സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ചന്ദ്രൻ സ്വാഗതവും മധു കരിമ്പിൽ നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: വി എം അശോക് കുമാർ (പ്രസിഡന്റ്‌), ടി വി വിനോദ് കുമാർ, എസ് മീനറാണി (വൈസ് പ്രസിഡന്റ്‌), വി ചന്ദ്രൻ (സെക്രട്ടറി),   കെ വി രാഘവൻ, മധു കരിമ്പിൽ (ജോയിന്റ്‌ സെക്രട്ടറി), പി കെ ബാലകൃഷ്ണൻ (ട്രഷറർ), പി വി ആർജിത (വനിതാ കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top