03 July Thursday

എസ്‌എഫ്‌ഐ
റാലി നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
കാസർകോട്‌
ഭഗത്‌ സിങ്‌, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനമായ വ്യാഴാഴ്‌ച ഏരിയാ കേന്ദ്രങ്ങളിൽ എസ്‌എഫ്ഐ വിദ്യാർഥി റാലിയും പൊതുയോഗവും സംഘടിപ്പിക്കും. 
നീലേശ്വരത്ത്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവ് മഹേന്ദ്രൻ, ചെറുവത്തൂരിൽ ജില്ലാ സെക്രട്ടറി ബിപിൻരാജ് പായം, കാഞ്ഞങ്ങാട് ജില്ലാ പ്രസിഡന്റ്‌ എം ടി സിദ്ധാർഥൻ, കുമ്പളയിൽ വിഷ്ണു ചേരിപ്പാടി, കാസർകോട്‌ പി ശിവപ്രസാദ്, ഉദുമയിൽ എ വി ശിവപ്രസാദ്, ബേഡകത്ത്‌  ബി വൈശാഖ്, എളേരിയിൽ എം വി രതീഷ്, തൃക്കരിപ്പൂരിൽ   ജയ നാരായണൻ, പനത്തടിയിൽ ബി പി വിഷ്‌ണു, കാറഡുക്കയിൽ കിഷോർ കാടകം, മഞ്ചേശ്വരത്ത്‌ വിനയ്കുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top