18 April Thursday

മത്സ്യത്തൊഴിലാളി നേതാവിനെ വധിക്കാൻ ബിജെപി ശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

ബിജെപി ആക്രമണത്തിൽ പരിക്കേറ്റ്‌ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ കഴിയുന്ന കെ നാരായണനെ 
സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ സന്ദർശിക്കുന്നു

കാസർകോട്‌

ഹാർബറിൽ മീൻ തൊഴിലിലേർപ്പെട്ട മത്സ്യത്തൊഴിലാളി നേതാവിനെ വധിക്കാൻ ബിജെപി ശ്രമം. അക്രമത്തിൽ തലയ്‌ക്കും മുഖത്തും കൈക്കും സാരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാകമ്മിറ്റി അംഗവും സിപിഐ എം കാസർകോട്‌ ലോക്കൽകമ്മിറ്റി അംഗവുമായ കാസർകോട്‌ കടപ്പുറത്തെ കെ നാരായണനെ (65) ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ  പകൽ 11 ഓടെ കടപ്പുറം ഹാർബറിൽ ജോലിചെയ്യുന്നതിനിടെ ബിജെപി പ്രവർത്തകരായ ചിത്രാംഗദനും റിനേഷുമെത്തി മീനെടുത്ത്‌ വയ്‌ക്കുന്ന പെട്ടികൊണ്ട്‌ തലയ്‌ക്കും മുഖത്തും അടിച്ചു. തടയാൻ ശ്രമിച്ചപ്പോൾ കൈക്കും പരിക്കേറ്റു. പ്രകോപനമില്ലാതെ നടന്ന ആക്രമത്തിൽ അടിയേറ്റ്‌ നിലത്തുവീണ നാരായണനെ ക്രൂരമായി മർദിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു.
ആശുപത്രിയിൽ കഴിയുന്ന നാരായണനെ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, ജില്ലാസെക്രട്ടറി കെ രവീന്ദ്രൻ, മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാസെക്രട്ടറി കാറ്റാടി കുമാരൻ, സിപിഐ എം ലോക്കൽസെക്രട്ടറി എസ് സുനിൽ എന്നിവർ സന്ദർശിച്ചു. അക്രമത്തിൽ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാകമ്മിറ്റിയും സിപിഐ എം കാസർകോട് ലോക്കൽകമ്മിറ്റിയും പ്രതിഷേധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top