24 April Wednesday

2746 സംരംഭങ്ങൾ; 5616 തൊഴിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
കാസർകോട്‌
സംസ്ഥാന സർക്കാരിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ ജില്ലയിൽ 2746 സംരംഭങ്ങൾ തുടങ്ങി. 143.62 കോടിയുടെ നിക്ഷേപമുണ്ടായി. 5616 പേർക്ക്‌ തൊഴിൽ ലഭിച്ചു. 2022–-23 വർഷം ജില്ലയിൽ ലക്ഷ്യമിട്ടിരിക്കുന്നത്‌ 5965 സംരംഭങ്ങളാണ്‌. സംസ്ഥാനത്തിന്റെ വ്യവസായ സൗഹ‍ൃദ സൂചികകൾ മെച്ചപ്പെടുത്താനും പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ടുമാണ്‌ സ‍ർക്കാ‍ർ‍ 2022–- -23 വ‍ർഷം സംരംഭകവ‍ർഷമായി ആചരിക്കുന്നത്‌. വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവ‍ർത്തനത്തിലൂടെ സംസ്ഥാനത്ത് ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള  പ്രവ‍ർത്തനം തുട‍രുന്നു. 
തദ്ദേശഭരണ സ്ഥാപനങ്ങളിൽ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ മൂന്ന്‌ മുനിസിപ്പാലിറ്റികളിലും 38 പഞ്ചായത്തുകളിലുമായി 45 ഇന്റേൺസിനെ നിയമിച്ചിട്ടുണ്ട്. പ്രസിഡന്റ്‌/ചെയ‍ർമാൻ അധ്യക്ഷരായി മോണിറ്ററിങ്‌ കമ്മിറ്റി രൂപീകരിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിൽ പൊതുബോധവൽക്കരണം നടത്തി. സംരംഭകരെ സഹായിക്കാനായി തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹെൽപ്പ്‌ ഡെസ്‌ക്ക്‌ സ്ഥാപിച്ചു. 

6.43 കോടി സബ്സിഡി നൽകി

വായ്‌പാ സബ്സിഡി മേളകളിൽ 2649 പേ‍ർ പങ്കെടുത്തു. 6.43 കോടി രൂപ വായ്‌പ അനുവദിച്ചു. പൊതുവിഭാഗത്തിൽ  വായ്‌പാ തുകയുടെ 15 ശതമാനവും വനിതകൾ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗത്തിന്‌ 25 ശതമാനവും ഭക്ഷ്യസംസ്‌കരണം ഉൾപ്പെടെയുള്ള മുൻഗണനാ വിഭാഗത്തിന്‌ 35 ശതമനവും ജില്ലയിലുള്ളവർക്ക്‌ 45 ശതമാനവും സബ്‌സിഡി നൽകുന്നു. 1-0 ലക്ഷം രൂപവരെ മുതൽമുടക്കുള്ള സംരംഭങ്ങൾക്കുള്ള നാനോ സബസിഡി സ്‌കീമിൽ  പൊതുവിഭാഗത്തിന്‌ 30 ശതമാനവും വനിതകൾ ഉൾപ്പെടെയുള്ള പ്രത്യേകവിഭാഗത്തിന്‌ 40 ശതമാനവും നൽകും. കുറഞ്ഞത്‌ 40 സംരംഭകർക്കായി ഒരുകോടി രൂപ സബ്‌സിഡി നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top