24 April Wednesday

തോട്ടം തൊഴിലാളികൾ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

കാസർകോട്‌ 

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. കാസർകോട്‌ --പ്ലാന്റേഷൻ കോർപറേഷനെയും തൊഴിലാളികളെയും  സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടും  സോളാർപാടവും കെഎസ്ഇബിയുടെ സബ്‌സ്റ്റേഷനും സ്ഥാപിക്കാൻ ചീമേനി  എസ്റ്റേറ്റ്  ഏറ്റെടുക്കുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ  ഉദ്‌ഘടനം ചെയ്‌തു. ചീമേനി  എസ്റ്റേറ്റ് യൂണിയൻ പ്രസിഡന്റ്‌ കെ ശശിധരൻ അധ്യക്ഷനായി.  പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി ജി മോഹനൻ,  പ്രസിഡന്റ്‌ കെ എസ് ശ്രീനിവാസൻ, ലീന, രാധാമണി എന്നിവർ സംസാരിച്ചു. ചീമേനി  എസ്റ്റേറ്റ് സെക്രട്ടറി വിജീഷ് വി നായർ  സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top