17 September Wednesday

രാവണീശ്വരം സ്‌കൂളിൽ 
മുളന്തുരുത്ത് ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

കാസർകോട്‌

ഹരിത കേരളം മിഷന്റെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സി ഫോർ യു  പദ്ധതിയിൽ ഉൾപ്പെടുത്തി അജാനൂർ പഞ്ചായത്ത്‌ രാവണീശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മുളന്തുരുത്ത് ഒരുക്കും. 
കുട്ടികൾക്കിടയിൽ പരിസ്ഥിതി ബോധം വളർത്തുക, മാലിന്യ പരിപാലന അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യമാണ്‌ ഇതിനുള്ളത്‌. രാവണീശ്വരം സ്‌കൂൾ എൻഎസ്‌എസ്‌ വളണ്ടിയർമാരും മറ്റ് വിദ്യാർഥികളും ചേർന്ന്‌ മുളതൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. 
അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷയായി. ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം പി സുബ്രഹ്‌മണ്യൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്,  എം ജി പുഷ്‌പ, ലക്ഷ്മി തമ്പാൻ, കെ മീന, എ കൃഷ്ണൻ, ഷീബ ഉമ്മർ, എം ബാലകൃഷ്ണൻ, എ വി ലക്ഷ്മി, പി മിനി, എൻജിനീയർ രജിത, പ്രഥമാധ്യാപകൻ പി പി രത്‌നാകരൻ, പ്രിൻസിപ്പൽ  കെ വി 
 വിശ്വംഭരൻ, പിടിഎ പ്രസിഡന്റ് കെ ശശി, എ എസ് അർജുൻ കിഷോർ, എ പി അഭിരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top