26 April Friday

3 ആരോഗ്യ കേന്ദ്രങ്ങൾക്ക്‌ 
എൻക്യുഎഎസ് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022
കാസർകോട്‌
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം നിലനിർത്തി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ. കയ്യൂർ, കരിന്തളം, വലിയ പറമ്പ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് എൻക്യുഎഎസ് അംഗീകാരം നിലനിർത്തിയത്. 
നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററാ (എൻഎച്ച്എസ്ആർസി)ണ്‌ ആശുപത്രികളുടെ നിലവാരം ഉയർത്താൻ അംഗീകാരം നൽകുന്നത്. കയ്യൂർ 95 ശതമാനവും കരിന്തളം 94 ശതമാനവും വലിയ പറമ്പ 90 ശതമാനവും മാർക്ക് നേടി. സേവനങ്ങളുടെ ഗുണനിലവാരം, രോഗികളുടെ സുരക്ഷ, അണുബാധ നിയന്ത്രണം ഉറപ്പുവരുത്തൽ, രോഗികളുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണം പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം നൽകുന്നത്. 
മൂന്നു വർഷമാണ് ഇതിന്റെ കാലാവധി. മൂന്നുവർഷവും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ടുലക്ഷം രൂപയും താലൂക്ക്, ജില്ലാ ആശുപത്രികൾക്ക് കിടക്കകൾക്ക് അനുസരിച്ചുള്ള തുകയും നൽകും. 
നർക്കിലക്കാട്, ചിറ്റാരിക്കാൽ, മുള്ളേരിയ, ഉദുമ, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും യുപിഎച്ച്സി കാസർകോട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി എന്നിവയ്‌ക്കും നിലവിൽ അംഗീകാരമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top