03 July Thursday
എരിക്കുളം ഗ്രാമീണ സെവൻസ്

റെഡ്സ്റ്റാർ ബങ്കളം ചാമ്പ്യന്മാരായി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

എരിക്കുളം ഗ്രാമീണ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ സമ്മാനം നൽകുന്നു

നീലേശ്വരം
മടിക്കൈ എരിക്കുളം ഗ്രാമീണ  ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്  സംഘടിപ്പിച്ച ഗ്രാമീണ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ്  സമാപിച്ചു. ആതിഥേയരായ ഗ്രാമീണ എരിക്കുളത്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തി റെഡ്സ്റ്റാർ ബങ്കളം  ചാമ്പ്യൻമാരായി. 
സമാപന സമ്മേളനത്തിൽ  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ  സമ്മാന ദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ വി ശ്രീലത,  സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം സി പ്രഭാകരൻ,  സ്പോൺസർ മാരായ  പി പി കല്യാണി, ജോസ് മാസ്സ് വുഡ് പാലാത്തടം, മേലത്തു ബാബു, വളപ്പിൽ രാധാകൃഷ്ണൻ,  വി വി സുനേഷ്,  വി വി ലോഹിതാക്ഷൻ,  എ അഭിലാഷ് എന്നിവർ സംസാരിച്ചു. എം വി  വിനോദ്  അധ്യക്ഷനായി. കെ വി രതീഷ് കുമാർ സ്വാഗതവും എ  മണി  നന്ദിയും  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top