23 April Tuesday
മാർച്ച് 28

ചരക്ക് വാഹന തൊഴിലാളി 
പണിമുടക്ക് വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

നീലേശ്വരത്ത് സംയുക്ത സമരസമിതി കൺവൻഷൻ ടി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു.

നീലേശ്വരം
സംസ്ഥാനത്തെ ലോറി, ടിപ്പർ, ടെമ്പോ  ഉൾപ്പെടെയുള്ള ചരക്ക് കടത്ത് വാഹനതൊഴിലാളികളും,  ഉടമകളുടെ സംഘടനകളും   28 ന് നടത്തുന്ന പണിമുടക്ക് ജില്ലയിൽ പൂർണവിജയമാക്കാൻ മോട്ടോർ തൊഴിലാളി സംയുക്ത യൂണിയനുകളുടെ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ചരക്ക് കടത്ത് വാഹന തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, നിർമാണസാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ വഴിയിൽ തടത്തുനിർത്തി പിഴ ചുമത്തുകയും ലൈസൻസ് സസ്പെന്റ് ചെയ്യുന്ന ആർടിഒ– പൊലീസ് അധികാരികളുടെ നടപടി അവസാനിപ്പിക്കുക, ഖനനത്തിന് മതിയായ ഫീസ് ഈടാക്കി പെർമിറ്റ് നൽകുക,  ഖനനകേന്ദ്രത്തിൽ പരിശോധന നടത്തി സുതാര്യത ഉറപ്പാക്കുന്നതിന് പകരം വാഹനങ്ങൾ വഴിയിൽ കസ്റ്റഡിയിലെടുക്കുന്ന റവന്യൂ- മൈനിഗ് ജിയോളജി ഉദ്യാഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക. എഫ്സിഐ ലോറി തൊഴിലാളികളുടെ ജോലി സംരക്ഷണം ഉറപ്പാക്കുക.  ടിപ്പർ വാഹനങ്ങളുടെ സമയനിയന്ത്രണം ഒഴിവാക്കുക - തുടങ്ങീ ആവശ്യങ്ങളുയർത്തിയാണ്  പണിമുടക്ക് പ്രഖ്യാപിച്ചത്.  
നീലേശ്വരത്ത് ചേർന്ന കൺവൻഷൻ ലോറി ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി കെ രാജൻ ഉൽഘാടനം ചെയ്തു.  പി വിജയകുമാർ അധ്യക്ഷനായി.  ഷംസീർ,  വി വി സുധാകരൻ,  കാറ്റാടി കുമാരൻ, കെ ഉണ്ണി നായർ, രവീന്ദ്രൻ ചെറുവത്തൂർ എന്നിവർ സംസാരിച്ചു.  വെങ്ങാട്ട് ശശി സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top