20 April Saturday
ഫാം ടൂറിസവും ലക്ഷ്യം

കൊളത്തൂർ ആട് ഫാം സെപ്‌തംബറിൽ സജ്ജമാകും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

കൊളത്തൂരിൽ പ്രഖ്യാപിച്ച ആടുഫാമിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി ജെ ചിഞ്ചുറാണിയുടെ ചേമ്പറിൽ വിളിച്ചുചേർത്ത യോഗത്തിൽ 
സി എച്ച് കുഞ്ഞമ്പു എംഎൽഎ സംസാരിക്കുന്നു

തിരുവനന്തപുരം
ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിൽ പ്രഖ്യാപിച്ച ആടുഫാം  സപ്‌തംബറിൽ പൂർണ സജ്ജമാകുമെന്ന്‌ മന്ത്രി  ജെ ചിഞ്ചുറാണി അറിയിച്ചു.  ഫാം നിർമാണ പുരോഗതി വിലയിരുത്താൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ്  തീരുമാനം. തിരുവനന്തപുരത്ത്‌ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഉന്നത മൃഗസംരക്ഷണ ഉദ്യോഗസ്ഥരും പങ്കെടുത്തു. 
കൊത്തൂരിൽ 2017ലാണ്‌ ഫാം തുടങ്ങാൻ 22.74 ഏക്കർ സ്ഥലം സർക്കാർ അനുവദിച്ചത്‌. തുടർന്ന് ചുറ്റുമതിൽ, ഓഫീസ് കെട്ടിടം എന്നിവയുടെ നിർമാണം പൂർത്തിയായി.  ആദ്യഘട്ടത്തിൽ 200 ആടുകളെ വളർത്താനുള്ള പ്രീഫാബ്രിക്കേറ്റ് കെട്ടിടം നിർമിക്കാനും ഇതിന്റെ പ്രവർത്തന മേൽനോട്ടതതിന്‌  സ്‌പെഷ്യൽ ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു. 
അത്യാവശ്യതസ്തികകൾ അനുവദിക്കാൻ  മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് നോട്ട് നൽകും. അതുവരെ ജീവനക്കാരെ പുനർ വിന്യാസിക്കാൻ മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ആദ്യം 200 ആടും  പിന്നീട് 1000 ആടുകളും ഇവിടെ വളർത്തും.  ടൂറിസം സാധ്യതയുള്ള 22ഏക്കർ സ്ഥലത്ത് സ്വാഭാവിക രീതിയിലാണ്‌ വളർത്തുക.  ഭാവിയിൽ ഫാം ടൂറിസമാണ്‌ ലക്ഷ്യമിടുന്നത്‌. 
വകുപ്പ്‌ ഡയറക്ടർ ഡോ. കൗശികൻ, ജില്ലാ ഓഫീസർ എം  സുരേഷ്, അസിസ്റ്റന്റ് ഡയറക്ടർ കെ ചന്ദ്രബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top