25 April Thursday

സഹപാഠികളുടെ കരുതലില്‍ രമണിക്ക്‌ വീടൊരുങ്ങുന്നു

സ്വന്തം ലേഖകൻUpdated: Thursday Jan 21, 2021

സഹപാഠികള്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന് മുന്നില്‍ രമണിയും സുഹൃത്തുക്കളും

ആലക്കോട്
വർഷങ്ങൾക്ക് മുമ്പ് കൂടെ പഠിച്ചവരുടെ കരുതലിൽ രമണിക്ക്‌ വീടൊരുങ്ങുന്നു. എളേരിത്തട്ട‌് ഇ കെ നായനാർ സ‌്മാരക ഗവ: കോളേജ‌് പ്രഥമ പ്രീഡിഗ്രി ബാച്ച‌ാണ്‌  സഹപാഠി രമണിക്ക‌് കരുവഞ്ചാൽ കാവുങ്കുടിയിൽ
വീട്‌ നിർമിച്ചുനൽകുന്നത്‌.  കട്ടിലവെപ്പ‌് നടന്നു. പ്രീഡിഗ്രി ബാച്ചിന്റെ വാട‌്സ്‌ ആപ്‌‌  കൂട്ടായ‌്മയാണ‌് ഫണ്ട‌് സ്വരൂപിച്ചത‌്. രണ്ടു കിടപ്പുമുറി, ഹാൾ, അടുക്കള, ബാത്ത‌്റൂം സൗകര്യങ്ങളോടുകൂടിയ കോൺക്രീറ്റ‌് വീട‌ാണ‌് നിർമിക്കുന്നത‌്. വിഷുക്കൈനീട്ടമായി  വീട്‌ കൈമാറും.
നിർമാണ തൊഴിലാളിയായ ഭർത്താവ‌് അപകടത്തെ തുടർന്ന്‌  കിടപ്പിലാവുകയും മൂത്തമകൻ വാഹനാപകടത്തിൽ മരിച്ചതോടെയുമാണ്‌  രമണിയുടെ ദുരിതം മനസിലാക്കി വീടുനിർമാണവും കുടുംബത്തിന്റെ സുരക്ഷിതത്വവും സഹപാഠികളും ഗുരുനാഥരും എറ്റെടുത്തത‌്. രണ്ട് വർഷം മുമ്പാണ് രമണി കാവുങ്കുടിയിലെത്തുന്നത്.  പ്ലാസ്റ്റിക്‌ കൂരയിലാണ്  ഇവർ കഴിഞ്ഞിരുന്നത്. ഇത് മനസ്സിലാക്കിയ സഹപാഠികൾ  വാടകവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. അതിനുശേഷമാണ് വീട് പണി ആരംഭിച്ചത്. വിഷുവിന് മുമ്പ്‌ പണി പൂർത്തീകരിച്ച് പുതിയ വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കത്തിലാണ് സഹപാഠികളും നാട്ടുകാരും.
എളേരിത്തട്ട‌് കോളേജിലെ അന്നത്തെ അധ്യാപകനും റിട്ട. പ്രിൻസിപ്പലുമായ ഫ്രൊഫ. സലീംകുമാർ രമണിയുടെ കുടുംബത്തിന‌് പ്രതിമാസം നൽകുന്ന ധനസഹായപദ്ധതിയുടെ  ഉദ‌്ഘാടനവും നടന്നു. ആലക്കോട് പഞ്ചായത്തംഗം നിഷാ വിനു, പ്രൊഫ. സലീം കുമാർ, ഭവനനിർമാണ കമ്മറ്റി ചെയർമാൻ അഡ്വ. സോണി കാരിക്കൽ, കൺവീനർമാരായ തോമസ‌് ജോസഫ‌്, ഇ വി രാജേന്ദ്രൻ, മാമച്ചൻ ചിറ്റാരിക്കാൽ, ജിമോൻ കെ ആൻഡ്രുസ‌്, സണ്ണി കോയിപ്പുറം, ടി കെ നാരായണൻ, കെ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top