23 April Tuesday

മടക്കരയിൽനിന്ന്‌ 
ബോട്ടുകളെ മടക്കല്ലേ !

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

മടക്കര തുറമുഖത്തെ പാർക്കിങ്‌ ഏരിയയിൽ വലയിറക്കി മീൻ വേർതിരിക്കുന്നു

ചെറുവത്തൂർ 
മടക്കര മീൻപിടുത്ത തുറമുഖത്ത്‌ മീനുമായി എത്തുന്ന വള്ളങ്ങൾ പാർക്കിങ്‌ സ്ഥലത്ത്‌  മീൻവലകൾ ഇറക്കി മീൻ വേർതിരിക്കുന്നത്‌ മറ്റ്‌ മീൻപിടുത്ത ബോട്ടുകൾക്ക്‌ തടസം സൃഷ്ടിക്കുന്നതായി ആക്ഷേപം. ചെറുകിട ഫൈബർ വള്ളങ്ങളാണ്‌ പാർക്കിങ്‌ സ്ഥലത്ത്‌ എത്തി വലയിൽ നിന്നും മീൻ വേർതിരിക്കുന്നതും കച്ചവടം നടത്തുന്നതും. 
ചെറുവള്ളങ്ങളുടെ ഈ പ്രവൃത്തി കാരണം മറ്റ്‌ ബോട്ടുകൾക്ക്‌ തുറമുഖ തീരത്ത്‌ അടുപ്പിക്കാൻ കഴിയുന്നില്ല. തീരത്ത്‌ അടുപ്പിച്ച്‌ പാർക്ക്‌ ചെയ്‌താൽ മാത്രമേ പരമ്പരാഗത മത്സ്യതൊഴിലാളികൾ ഉൾപെടെയുള്ളവർക്ക്‌ ബോട്ടിൽ നിന്നും മീൻ തുറമുഖത്തിറക്കി കച്ചവടം ചെയ്യാനാകൂ. ഇതിന്‌ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന്‌ ബോട്ട്‌ തൊഴിലാളികൾ പറഞ്ഞു.
മടക്കരയിലേക്ക് മീനുമായി എത്തുന്ന ബോട്ടുകൾ മീൻ ഇറക്കാതെ തിരിച്ച് പോകേണ്ട അവസ്ഥയാണിപ്പോൾ. ഹാർബർ അധികൃതരും  മാനേജ്മെന്റ് കമ്മിറ്റിയും ഇടപെട്ട്‌ ഇതിന്‌ പരിഹാരം കണ്ടെത്തി എല്ലാ വിഭാഗം തൊഴിലാളികൾക്കും തൊഴിലെടുക്കാനുള്ള അവസരം ഒരുക്കണമെന്നാണ്‌  ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top