29 March Friday

ചൂരിപ്പാറയിലെ വാതക ശ്‌മശാനം 23ന് തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

ചോയ്യങ്കോട് -ചൂരിപ്പാറയിൽ നിർമിച്ച ഹൈടെക് വാതക ശ്മശാനം

നീലേശ്വരം
കിനാനൂർ - കരിന്തളം പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ചോയ്യങ്കോട് - ചൂരിപ്പാറയിൽ  നിർമിച്ച അത്യാധുനിക വാതകശ്‌മശാനം 23 ന് നാടിന് സമർപ്പിക്കും.  പഞ്ചായത്തിന്റെ അധീനതയിലുള്ള രണ്ട് ഏക്കർ സ്ഥലത്തെ ശ്മാശനത്തിലാണ് ഹൈടെക് ശ്‌മശാനം പൂർത്തിയാകുന്നത്. ഒരു ദിവസം പത്ത് മൃതദേഹം സംസ്കരിക്കാനാവും. 
നേരത്തെയുണ്ടായിരുന്ന  സൗകര്യങ്ങളൊന്നും ഒഴിവാക്കിയിട്ടില്ല. രണ്ടേക്കർ സ്ഥലവും മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്.  പാർക്കിങ്‌ സ്ഥലം,  20000 ലിറ്റർ  മഴവെള്ള സംഭരണി, പൂന്തോട്ടം, ഓഫീസ് എന്നിവ ഒരുക്കിയിട്ടുണ്ട്.  
ജില്ലാ,- ബ്ലോക്ക് പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെയും സംസ്ഥാന ശുചിത്വ മിഷന്റെ സഹകരണത്തോടെയുമാണ്‌ 65 ലക്ഷം രൂപ ചെലവിൽ ക്രിമിറ്റോറിയം നിർമിച്ചത്. രാവിലെ 11.30ന്  ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top