24 April Wednesday

ഹരിത കര്‍മസേന മെന്ററായി അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കുടുംബശ്രീ സംരംഭ രീതിയിൽ ഹരിത കർമ സേന പ്രവർത്തനം നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന ദായക സംരംഭ പ്രവർത്തനം നടത്തുന്നതിനായി മെന്റർമാരെ  ക്ഷണിച്ചു.6 മാസത്തേക്ക് സംരംഭകത്വ വികസന പരിപാടികൾ നടത്തുകയും ഹരിത കർമ സേനയെ മികച്ച നിലയിൽ പ്രവർത്തനം എത്തിക്കുക എന്ന ചുമതലയാണ് വഹിക്കേണ്ടത്. ഡിഗ്രി അല്ലെങ്കിൽ 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമയും 18 മുതൽ 65 വയസ് പരിധിയിലുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.മലയാളം,  ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നവരും കംപ്യൂട്ടർ , സോഷ്യൽ മീഡിയ,     എം എസ് ഓഫീസ്, ഇമെയിൽ , ഗൂഗിൽ മീറ്റ് മുതലായ ഉപാധികൾ ഉപയോഗിക്കാനും അറിവുണ്ടാകണം. അപേക്ഷ ഫോമിന്  അടുത്തുളള കുടുംബശ്രീ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. meksd14@gmail.com എന്ന വിലാസത്തിൽ സെപ്തംബർ 22ന്  വൈകുന്നേരം നാലിനകം അപേക്ഷിക്കണം. ഫോൺ-. 9567126956, 04994256111.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top