29 March Friday

പനത്തടിയിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
രാജപുരം
വികസന കുതിപ്പിനൊരുങ്ങി പനത്തടി പഞ്ചായത്ത്. പശ്ചാത്തല വികസന രംഗത്ത് പൂര്‍ത്തിയായ പദ്ധതികളും പുതിയ പ്രവൃത്തികളും മന്ത്രി ഇ ചന്ദ്രശേഖരന്‍  ഞായറാഴ്‌ച  ഉദ്ഘാടനം ചെയ്യും. പാണത്തൂര്‍-–-സുള്ള്യ റോഡിന്റെ ഒന്നാംഘട്ട നവീകരണം, കല്ലപ്പള്ളി ഉടിയാറ തടയണ, പാണത്തൂരിലെ പനത്തടി കൃഷിഭവന്‍ കെട്ടിടം, പ്രാന്തര്‍കാവ് ഗവ. യു പി സ്‌കൂള്‍ പവലിയന്‍ എന്നിവയാണ് പൂര്‍ത്തിയായ പ്രവൃത്തികള്‍.   രാവിലെ 10-നാണ് സ്‌കൂള്‍ പവലിയൻ ഉദ്ഘാടനവും, ബളാന്തോട് -ബന്തടുക്ക റോഡ് മെക്കാഡം ടാറിങിന്റെയും, ബളാംന്തോട്   –--മാച്ചിപ്പള്ളി-പനത്തടി റോഡ് പ്രവൃത്തിയുടെയും ഉദ്ഘാടനം പകൽ  11-ന് ബളാന്തോട്  നടക്കും. പാണത്തൂർ കൃഷിഭവന്‍ കെട്ടിടം പകൽ 12ന്  മന്ത്രി തുറന്ന് കൊടുക്കും. പാണത്തൂര്‍-–- സുള്ള്യ പാതയില്‍  3.75 കോടി രൂപ ചെലവില്‍ നടത്തുന്ന രണ്ടാംഘട്ട നവീകരണത്തിന്റെയും കല്ലപ്പള്ളി വട്ടോളി-കമ്മാടി റോഡില്‍ പന്നിപ്പാറ തോടിന് നിര്‍മിക്കുന്ന പാലം പ്രവൃത്തിയുടെയും നിര്‍മാണം പൂര്‍ത്തിയായ കല്ലപ്പള്ളി ഉടിയാറ തടയണയുടെയും ഉദ്ഘാടനവും പകൽ1.30-ന് കല്ലപ്പള്ളി സ്‌കൂളില്‍ മന്ത്രി നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top