24 April Wednesday
സംഘാടകസമിതിയായി

എൻഎഫ്‌പിഇ അഖിലേന്ത്യാ സമ്മേളനം കാസർകോട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

കാസർകോട്ട്‌ ഒക്ടോബറിൽ നടക്കുന്ന ഓൾ ഇന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ 
സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം എൻഎഫ്പിഇ സംസ്ഥാന ചെയർമാൻ 
പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌

ഓൾ ഇന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജിഡിഎസ് നാലാമത് അഖിലേന്ത്യാ സമ്മേളനം ഒക്ടോബർ എട്ടിനും ഒമ്പതിനും കാസർകോട്ട്‌ നടക്കും. തപാൽ മേഖലയിലെ തൊഴിൽ ഭീഷണിയും സ്വകാര്യ വൽക്കരണവും ചെറുക്കാനുള്ള പ്രക്ഷോഭങ്ങൾക്ക്‌ സമ്മേളനം രൂപം നൽകും. 
ജില്ലയിൽ ആദ്യമായെത്തുന്ന തപാൽ സമ്മേളനത്തിന്റെ  നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭാ കോൺഫറൻസ്‌ ഹാളിൽ എൻഎഫ്പിഇ സംസ്ഥാന ചെയർമാൻ പി കരുണാകരൻ ഉദ്‌ഘാടനം ചെയ്തു. പി വി രാജേന്ദ്രൻ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി പാണ്ടുരംഗ റാവു, സംസ്ഥാന കൺവീനർ പി കെ മുരളീധരൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ, ടി എം എ കരീം, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, കെ പി ഗംഗാധരൻ, വി ചന്ദ്രൻ, രാഘവൻ കുണിയേരി, അനൂപ് കുമാർ, പി വി ശരത് എന്നിവർ സംസാരിച്ചു. എം കുമാരൻ നമ്പ്യാർ സ്വാഗതവും കെ  ഗോപാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി കരുണാകരൻ (ചെയർമാൻ), ടി കെ രാജൻ (വർക്കിങ്‌ ചെയർമാൻ), കെ വി കുഞ്ഞിരാമൻ, പി ജനാർദനൻ, എം സുമതി, പി കെ മുരളീധരൻ, മുഹമ്മദ്‌ ഹനീഫ, കെ രാഘവൻ, ടി എം എ കരീം (വൈസ്‌ ചെയർമാന്മാർ), പി വി രാജേന്ദ്രൻ (ജനറൽ കൺവീനർ), എം കുമാരൻ നമ്പ്യാർ, കെ  ഗോപാലകൃഷ്ണൻ നായർ, സി രാഘവൻ, കെ വി വിൻസെന്റ്‌ (കൺവീനർമാർ), കെ പി പ്രേം കുമാർ (ട്രഷറർ). 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top