26 April Friday

പടന്ന ആശുപത്രിയിൽ കോവിഡ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
തൃക്കരിപ്പൂർ
കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കും രോഗികൾക്കും ആവശ്യമായ സാക്ഷ്യപത്രം നൽകുന്നില്ലെന്ന്  പരാതി. പടന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ്‌  സാക്ഷ്യപത്രം നൽകാതെ ജനങ്ങളെ വട്ടം കറക്കുന്നത്.
ജീവനക്കാരായ കോവിഡ്‌ രോഗികൾ അതാത് സമയം തന്നെ ആരോഗ്യപ്രവർത്തകരെ രോഗവിവരം അറിയിക്കുന്നുണ്ട്.  രോഗം ഭേദമായാഇ വിവിധ ഓഫീസുകളിൽ സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ അനുവദിക്കാതെ സൂപ്രണ്ട് കാലതാമസം വരുത്തുകയാണ്. പോസിറ്റീവായത് മുതൽ  ഭേദമാകുന്നതുവരെയുള്ള അവധി, സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ എന്നിവ കോവിഡ്‌ സർട്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തിലാണ് ലഭിക്കുക. 
കോവിഡ് രോഗം ബാധിച്ച് പിന്നീട് നെഗറ്റീവായി ഒരു മാസത്തിനുള്ളിൽ മരിച്ചാലും  കോവിഡ് മരണമായി കണക്കാക്കണം. എന്നിട്ടും  ആശുപത്രി സൂപ്രണ്ട് സാക്ഷ്യപത്രം  നൽകാൻ മടിക്കുകയാണെന്നും  നാട്ടുകാർ പറഞ്ഞു. സമാനപരാതികൾ ഇതിനു മുമ്പും ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ജില്ലാ ആശുപത്രി സുപ്രണ്ടും പഞ്ചായത്തും ഇടപെടണമെന്നാണ്‌ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top