23 April Tuesday

പുഞ്ച–- മൈക്കയം 
റോഡും ശരിയാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

പുഞ്ച–- മൈക്കയം റോഡിൽ വലിയ പുഞ്ച ഭാഗം തകർന്ന നിലയിൽ

വെള്ളരിക്കുണ്ട് 
നാല് പതിറ്റാണ്ട് പഴക്കമുണ്ട് ബളാൽ പഞ്ചായത്തിലെ മാലോം –-പുഞ്ച - മൈക്കയം - കൊന്നക്കാട് റോഡിന്. 1981 ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാസർകോട് ഏരിയാ ഡവലപ്മെന്റ് അതോറിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ്  കാലപ്പഴക്കത്താൽ തകർന്നു. കാൽനട യാത്ര പോലും ദുസഹമായി.
 11 കിലോമീറ്റർ ദൂരമുള്ള റോഡ് മാലോം, കൊന്നക്കാട് ടൗണുകളെ മലയോര ഗ്രാമങ്ങളുമായി  ബന്ധിപ്പിക്കുന്നു. റോഡ് നിർമിച്ചതിന് ശേഷം പിന്നീട് ഇതുവരെ ആരും തിരിഞ്ഞു നോക്കിയില്ല. മൈക്കയം വനത്തിലൂടെ ഒന്നര കിലോമീറ്റർ ദൂരം റോഡ് പോകുന്നുണ്ട്. ഈ റോഡിനെ ആശ്രയിച്ച് പുഞ്ച, വെന്തമല, ചെത്തിപ്പുഴ കോളനിയിലേതടക്കം 700ൽ അധികം കുടുംബങ്ങളുമുണ്ട്. ഇവരുടെ യാത്ര ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യത്തിന് ആരും മുഖം കൊടുക്കുന്നില്ല. 
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ധനമന്ത്രി ഡോ.തോമസ് ഐസക് ഇതിന്റെ നവീകരണത്തിന് നടപടി സ്വീകരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഈ കുന്നിൻ മലകളിലുള്ള വീടുകളിൽ നിന്ന് കുട്ടികൾ സ്കൂളിലെത്താനും, രോഗികൾ ആശുപത്രികളിലെത്താനും, റേഷൻ കടകളിൽ പൊകാനും  കൊടിയ ദുരിതമാണ് അനുഭവിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയാകട്ടെ തിരിഞ്ഞുനോക്കുന്നുമില്ല. റോഡ് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം മാലോം ലോക്കൽ കമ്മിറ്റി മന്ത്രിമാർക്ക് നിവേദനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top