26 April Friday

കൊടി, കൊടിമര,- ദീപശിഖാ പ്രയാണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

പ്രതിനിധി സമ്മേളന ഹാളിന്റെ മുഖ്യകവാടം

 കാഞ്ഞങ്ങാട്‌

സിപിഐ എം ജില്ലാ സമ്മേളനം നടക്കുന്ന മടിക്കൈ അമ്പലത്തുകരയിലെ പ്രതിനിധി സമ്മേളനത്തിൽ ഉയർത്താനുള്ള കൊടി, കൊടിമര,- ദീപശിഖാ ജാഥകൾ വ്യാഴാഴ്‌ച   പ്രയാണം നടത്തും. കോവിഡ്‌ മാനദണ്‌ഡങ്ങൾ പാലിച്ചു ജനപങ്കാളിത്തം ഒഴിവാക്കിയാണ്‌ മൂന്നുജാഥകളും  അമ്പലത്തുകരയിലെ കെ ബാലകൃഷ്‌ണൻ നഗറിലെത്തുക. വെള്ളി  രാവിലെ 9.30ന്‌ പ്രതിനിധി സമ്മേളനനഗരിയിൽ പതാക ഉയർത്തും. ദീപശിഖ തെളിക്കും.  തുടർന്നു പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിൽ 185 പേർ മാത്രമാണ്‌ പ്രതിനിധികളായി പങ്കെടുക്കുന്നത്‌. 500ൽ പരം പേർക്ക്‌ ഇരിക്കാവുന്ന അതിവിശാലമായ പന്തലാണ്‌ ഒരുക്കിയിയത്‌. അനുബന്ധപരിപാടികളെല്ലാം ഒഴിവാക്കി. 
പതാക പൈവളിക രക്തസാക്ഷി മണ്ഡപത്തിൽ വ്യാഴം രാവിലെ 10ന്‌  സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ആർ ജയാനന്ദക്ക്‌ കൈമാറും. 
കൊടിമരം ചീമേനിയിൽനിന്ന്‌
 പകൽ രണ്ടിന്‌ സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ ചന്ദ്രൻ ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനന്‌ കൈമാറും. ദീപശിഖ കയ്യൂരിൽ പകൽ രണ്ടിന്‌ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി പി പി മുസ്‌തഫക്ക്‌ നൽകും.  സ്വീകരണങ്ങൾ ഒഴിവാക്കി ബാൻഡ്‌ സെറ്റ്‌, അനൗൺസ്‌മെന്റ്‌ എന്നിവയുടെ  അകമ്പടി മാത്രമാണുണ്ടാവുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top