29 March Friday

മോട്ടോർ തൊഴിലാളികൾ 
കലക്ടറേറ്റ്‌ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ്‌ പി അപ്പുക്കുട്ടൻ
ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌ 

മോട്ടോർ ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ്‌ ധർണ നടത്തി. 
സ്വകാര്യ ബസ്‌ തൊഴിലാളികളെയും വ്യവസായത്തെയും സംരക്ഷിക്കുക, ഇന്ധന  വില  വർധനവ്  പിൻവലിക്കുക, തൊഴിൽ നഷ്ടപ്പെടുന്ന സ്വകാര്യ ബസ്‌ തൊഴിലാളികൾക്ക്  സുരക്ഷിതത്വം  ഉറപ്പാക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര  മോട്ടോർ വാഹന  നയം  തിരുത്തുക  തുടങ്ങി ആവശ്യങ്ങൾ  ഉന്നയിച്ചാണ്‌ ധർണ.  
ജില്ലാ പ്രസിഡന്റ്‌ പി അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്‌തു.  വൈസ് പ്രസിഡന്റ്‌ ബേബി കുര്യൻ അധ്യക്ഷനായി.  കെ വി രാഘവൻ, ബി ഭാസ്‌കരൻ, കെ എം രാജീവൻ, പി പ്രദീപൻ  എന്നിവർ സംസാരിച്ചു. ഫെഡറേഷൻ  സംസ്ഥാന സെക്രട്ടറി ഗിരികൃഷ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top