25 April Thursday

മത്സ്യഗ്രാമങ്ങളിൽ പ്രതിഷേധ ശൃംഖല തീർത്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ അജാനൂർ കടപ്പുറത്ത്‌ നടത്തിയ പ്രതിഷേധ ശൃംഖല 
ജില്ലാ സെക്രട്ടറി കാറ്റാടി കുമാരൻ ഉദ്‌ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം

കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ തീരമേഖലയാകെ പ്രതിഷേധ ശൃംഖല തീർത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ആയിരക്കണക്കിനു തൊഴിലാളികൾ സമരത്തിന്റെ ഭാഗമായി. മത്സ്യത്തൊഴിലാളികളുടെയും തീരസംസ്ഥാനങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്ന നീല സാമ്പത്തികനയം തിരുത്തുക, കേന്ദ്ര മത്സ്യബന്ധന നിയമം മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യുക, മണ്ണെണ്ണ, ഡീസൽ സബ്സിഡി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം.
ജില്ലയിൽ 25 കേന്ദ്രങ്ങളിലാണ്‌ സമരം നടന്നത്‌. അജാനൂർ കടപ്പുറത്ത്‌ ജില്ലാ സെക്രട്ടറി കാറ്റാടി കുമാരൻ ഉദ്‌ഘാടനം ചെയ്‌തു.  കെ വി ചന്ദ്രൻ അധ്യക്ഷനായി. സുമരാജൻ സംസാരിച്ചു. പാർവതി നാരായണൻ സ്വാഗതം പറഞ്ഞു. അതിയാൽ, ബല്ല, കാവുംചിറ, ഓർക്കുളം, ഓരി, തെക്കേക്കാട് എന്നിവിടങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. സി എ അമ്പാടി, കെ മോഹനൻ, പി കെ പവിത്രൻ, ടി പി കുഞ്ഞബ്ദുള്ള സംസാരിച്ചു. 
കാസർകോട്‌ സിപിഐ എം ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ ഉദ്‌ഘാടനം ചെയ്‌തു. കെ നാരായണൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ ഭാസ്‌കരൻ, പി വി കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. എസ്‌ സുനിൽ സ്വാഗതം പറഞ്ഞു. ബേക്കലിൽ  എം എച്ച് ഹാരിസ് ഉദ്ഘാടനം ചെയ്തു. വിജയൻ ബേക്കൽ അധ്യക്ഷനായി. രവി കോട്ടിക്കുളം, ശോഭ എന്നിവർ സംസാരിച്ചു.
പടന്ന കടപ്പുറത്ത് ജില്ലാ പ്രസിഡന്റ്‌ വി വി ഉത്തമൻ  ഉദ്ഘാടനം ചെയ്തു. പി വി രാമകൃഷ്ണൻ അധ്യക്ഷനായി. കെ അനിൽകുമാർ, കെ കെ മുഹമ്മദ് കുഞ്ഞി, കെ രവി, ഷൗക്കത്തലി, കെ വി ജനാർദനൻ, പി കെ സുമതി എന്നിവർ സംസാരിച്ചു. എം വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. 
നീലേശ്വരം തൈക്കടപ്പുറത്ത്‌ സിഐടിയു ജില്ല സെക്രട്ടറി കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ അഴിത്തല അധ്യക്ഷനായി. പി പി മുഹദ് റാഫി, ടി വി ഭാസ്കരൻ,  വെങ്ങാട്ട് ശശി, രാജു കൊ ട്രാചാൽ, പി കെ പ്രകാശൻ, സുനിൽ അമ്പാടി എന്നിവർ സംസാരിച്ചു. പി സാമികുട്ടി സ്വാഗതവും കെ  വാസന്തി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top