25 April Thursday

തൃക്കരിപ്പൂർ മണ്ഡലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 1.86 കോടി രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
ചെറുവത്തൂർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തൃക്കരിപ്പൂർ മണ്ഡലത്തിൽ ലഭ്യമാക്കിയത്‌ 1.86 കോടി രൂപ. എം രാജഗോപാലൻ എംഎൽഎക്ക്‌ ലഭിച്ച അപേക്ഷകളിലാണ്‌ അർഹരായവർക്ക്‌ ധനസഹായം ലഭിച്ചത്‌.  വിവിധ പഞ്ചായത്തുകളിലെ 1291 ഗുണഭോക്താക്കൾക്കാണ്‌ സഹായം ലഭിച്ചത്‌.  കഴിഞ്ഞ മെയ്‌ മുതൽ ഈ വർഷം മാർച്ചുവരെയുള്ള ഒരുവർഷത്തെ കണക്കാണിത്‌. പ്രകൃതിദുരന്തങ്ങളാൽ ദുരിതമനുഭവിച്ച കുടുംബങ്ങൾ,  വ്യക്തികൾ, അപകടത്തിൽ ബന്ധുക്കളുടെ ജീവൻ നഷ്ടപ്പെട്ടവർ, ഗുരുതരമായ രോഗങ്ങളുള്ളവർക്ക്‌ വൈദ്യചികിത്സ എന്നിങ്ങനെയാണ്‌  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്‌   സഹായം നൽകുന്നത്‌.  വലിയപറമ്പ്‌  -205 പേർക്ക് -26.28 ലക്ഷം,തൃക്കരിപ്പൂർ  -190 പേർക്ക് - 29.84, നീലേശ്വരം മുനിസിപ്പാലിറ്റി- 149 പേർക്ക് - 19.46, പിലിക്കോട് -97 പേർക്ക്- 9.97,  പടന്ന -206 പേർക്ക് -37.97, ഈസ്റ്റ് എളേരി -54 പേർക്ക് -7.39, വെസ്റ്റ്‌ എളേരി 128 പേർക്ക് - 16.79, കയ്യൂർ ചീമേനി -128 പേർക്ക് -16.47, ചെറുവത്തൂർ -143 പേർക്ക് -21.98 ലക്ഷം രൂപ എന്നിങ്ങനെയാണ്‌ സഹായം ലഭിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top