26 April Friday
കാഞ്ഞങ്ങാട്‌ അർബൻ സൊസൈറ്റി തെരഞ്ഞെടുപ്പ്‌ ഇന്ന്‌

സംരക്ഷണസമിതിയും 
യുഡിഎഫും നേർക്കുനേർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
കാഞ്ഞങ്ങാട്‌ 
കാഞ്ഞങ്ങാട്‌ അർബൻ സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പ്‌ ഞായറാഴ്‌ച ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. 1470 മെമ്പർമാർക്കാണ്‌ വോട്ടവകാശം. രാവിലെ ഒമ്പതിന്‌ വോട്ടിങ്‌ തുടങ്ങും. 
ബാങ്കിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരുൾപ്പെട്ട അർബൻ സഹകരണ സൊസെറ്റി സംരക്ഷണസമിതിയും യുഡിഎഫും തമ്മിലാണ്‌ മത്സരം. നിലവിലെ ബാങ്ക്‌ പ്രസിഡന്റ്‌ വസന്താ മുരുഗേഷിന്റെ പത്രിക തള്ളി. ഇതോടെ കാഞ്ഞങ്ങാട്‌ സൗത്തിലെ രവി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  
11 അംഗ ഭരണസമിതിയിൽ ഒരു സീറ്റിൽ മത്സരമൊഴിവായയോടെ പത്തുസീറ്റിലാണ്‌ മത്സരം. ബാങ്ക്‌ പ്രസിഡന്റായിരുന്ന സിഎംപി നേതാവ്‌ ബി സുകുമാരൻ നിര്യാതനായ ശേഷം ബാങ്ക്‌ ഭരണം പൂർണമായും കോൺഗ്രസും ലീഗും വരുതിയിലാക്കാൻ ശ്രമിച്ചു. ഇതോടെയാണ്‌  ഭരണസമിതിയിൽ ഭിന്നതയുണ്ടായത്‌. ഭരണ സമിതിയിൽ സീനീയറായ സി വിജയനെ തഴഞ്ഞ്‌ ഡോ. വസന്ത മുരുഗേഷിനെ പ്രസിഡന്റാക്കി കോൺഗ്രസ്‌ പീൻ സീറ്റ്‌ ഭരണം നടത്തുകയായിരുന്നു. സിഎം പി നേതാവ് പരേതനായ എം കർത്തമ്പുവിന്റെ സഹോദരനാണ്‌ വിജയൻ.  
ജനാധിപത്യ വിരുദ്ധ നീക്കങ്ങളിൽ പ്രതിഷേധിച്ചവരെ പൂർണമായും തഴഞ്ഞാണ്‌ യുഡിഎഫ്‌ പാനൽ തയ്യാറാക്കിയത്‌. ഇതിനെതിരെ അർബൻ സൊസെറ്റി സംരക്ഷണ സമിതിയുടെ ബാനറിൽ സമാന ചിന്താഗതിയുള്ള സഹകാരികൾ മത്സര രംഗത്ത്‌ നിലയുറപ്പിച്ചു. എൽഡിഎഫ്‌ പിന്തുണയും ഇവർക്കാണ്‌. 
സംരക്ഷണ സമിതി പാനലിൽ നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന സി വിജയൻ, എം കെ ജയരാജൻ, സ്ഥാപക പ്രസിഡന്റ്‌ ബി സുകുമാരന്റെ മകൾ കെ സ്‌മിത, നവനീത്‌ ഗംഗാധരൻ, ബാബു കുന്നത്ത്‌, കെ ടി സവിത കുമാരി, കെ കെ സത്താർ, കെ ജയരാജൻ നായർ, ലതാ കൃഷ്‌ണൻ എം ആർ ശശീധരൻ നായർ എന്നിവരാണ്‌ മത്സരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top