26 April Friday

ഗേറ്റിൽ ഐശ്വര്യക്ക്‌ ഒന്നാം റാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ഗേറ്റ് ബയോടെക്നോളജി വിഷയത്തിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയ ഐശ്വര്യക്ക്‌ മധുരം നൽകുന്ന 
അച്ഛൻ രഘുനാഥനും അമ്മ രജനിയും

ഉദുമ
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്‌ (ഗേറ്റ്) ബയോടെക്‌നോളജി വിഭാഗത്തിൽ  രാജ്യത്ത് ഒന്നാം റാങ്ക് നേടിയ പാലക്കുന്ന്‌ കണ്ണംകുളം ശ്രീവത്സത്തിലെ  ഐശ്വര്യക്ക്‌ അഭിനന്ദന പ്രവാഹം. 79.67 ശതമാനം മാർക്കോടെയാണ്‌ ഐശ്വര്യ തിളങ്ങിയത്‌. 
കഴിഞ്ഞവർഷം ഗേറ്റ്‌ പരീക്ഷയെഴുതിയിരുന്നു. 721–--ാം റാങ്കാണ്‌ ലഭിച്ചത്‌.  ഓൺലൈൻ പരിശീലനം തുടർന്നു. നാലു മണിക്കൂറോളം ഓൺലൈൻ ക്ലാസും നാലു മണിക്കൂർ പഠനവും തുടർന്നു. ഗേറ്റ് പരിക്ഷ അടുത്തപ്പോൾ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ തുടർച്ചയായി ചെയ്തു. 
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എംടെക്കിന് ചേരാനാണ്  ആഗ്രഹം. പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽനിന്ന് പ്ലസ്ടുവും മംഗളൂരു പിഎ കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ബയോടെക്‌നോളജിയിൽ  ബിടെക്കും നേടി. ഇന്ത്യൻ എയർ ഫോഴ്സിൽനിന്ന് വിരമിച്ച കെ രഘുനാഥന്റെയും കെ രജനിയുടെയും മകളാണ്‌. സഹോദരി കെ അഞ്ജന. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top