19 April Friday
ജില്ലാ പഞ്ചായത്ത് വികസന സെമിനാർ

ശുചിത്വത്തിനും കുടിവെള്ളത്തിനും ഊന്നൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ഡിപിസി ഹാളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
ജില്ലാ പഞ്ചായത്ത് പതിനഞ്ചാം കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻഡ്‌ പദ്ധതികൾക്ക് രൂപം നൽകുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന പ്രത്യേക വികസന സെമിനാർ - കെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പി ബേബി അധ്യക്ഷനായി. ശുചിത്വം, കുടിവെള്ളം, സുസ്ഥിര വികസനം എന്നിവക്ക്‌ ഊന്നൽ നൽകുന്ന പദ്ധതി നിർദേശങ്ങളാണ് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും അവതരിപ്പിച്ചത്. 
വിദ്യാലയങ്ങളിൽ ശുദ്ധജലം ഉറപ്പു വരുത്തുന്നതിനും മാലിന്യ സംസ്‌ക്കരണത്തിനും പദ്ധതികൾ അവതരിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തദ്ദേശ ഭരണസ്ഥാപനങ്ങൾ വാർഷിക പദ്ധതി ഭേദഗതിയിൽ സിഎഫ്എൽടിസികളും ഡിസിസികളും നടത്താൻ തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  നിർദേശിച്ചു. 
പുല്ലൂരിലും കുമ്പളയിലും ആരംഭിച്ച ദുരിതാശ്വാസ അഭയ കേന്ദ്രങ്ങൾ സിഎഫ്എൽടിസികളായി മാറ്റണം. വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ, സ്ഥിരം സമിതി അധ്യക്ഷരായ ഗീതാകൃഷ്‌ണൻ, കെ ശകുന്തള, ഷിനോജ് ചാക്കോ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top