27 April Saturday

ജ്വാലയായ്‌ വീണ്ടും കരുവാക്കോട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

ജ്വാല കരുവാക്കോടിന്റെ പുതിയ നാടകത്തിന്റെ പരിശീലനക്യാമ്പ്‌ ചരിത്രകാരൻ ഡോ. സി ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
കോവിഡ്‌ നിയന്ത്രണങ്ങൾക്ക്‌ ഇളവ്‌ വന്നതോടെ അരങ്ങുകൾ ഉണരുകയായി. ജില്ലയിലെ പ്രധാന നാടകസംഘമായ ജ്വാല കരുവാക്കോടിന്റെ 32ാമത്‌ നാടകം ‘നിലാവാൽ കൊത്തിവെച്ച ചെങ്കോൽ’ പരിശീലനക്യാമ്പിന്‌ തുടക്കമായി.
കേരള സംഗീത നാടക അക്കാദമിയുടെ ധനസഹായത്തിലാണ്‌ നാടകം തയ്യാറാകുന്നത്‌. രാജ് മോഹൻ നീലേശ്വരത്തിന്റെ രചനയിൽ ഇ വി ഹരിദാസാണ്‌ സംവിധാനം. ഒരുലക്ഷം രൂപ പരിശീലനത്തിനും ഒരുലക്ഷം രൂപ രണ്ടുതവണ നാടകം കളിക്കാനും സർക്കാർ ധനസഹായം നൽകും. 
മൂന്നു പതിറ്റാണ്ടായി മലബാറിലെ അമച്വർ നാടകവേദിയെ സമ്പന്നമാക്കുകയാണ്‌ ജ്വാല കുതിരക്കോട്‌. 31 വർഷത്തിൽ 31 നാടകം അരങ്ങിലെത്തിച്ചു. മിക്കതും ദേശീയ-–-സംസ്ഥാന നാടക മത്സരങ്ങളിൽ വിജയതിലകം ചാർത്തി. 
തുന്നൽക്കാരൻ മുതൽ ഡ്രൈവർ വരെയുള്ളവരും  മീൻ വിൽപ്പക്കാരൻ മുതൽ സർക്കാർ ജീവനക്കാരൻ വരെയുള്ളവരും  ഈ  ഗ്രാമീണ നാടകവേദിയുടെ അരങ്ങിൽ തിളങ്ങി. കൊറോണ മഹാമാരിക്കു മുന്നിൽ മാത്രമാണ്‌ ജ്വാലയുടെ യവനിക ഉയരാതിരുന്നത്‌. അക്കാലവും കഴിഞ്ഞുപോയി എന്ന്‌ പ്രഖ്യാപിക്കുകയാണ്‌  പുതിയ നാടകത്തിലൂടെ. 
പരിശീലനക്യാമ്പ്‌ ചരിത്രകാരൻ ഡോ. സി ബാലൻ ഉദ്‌ഘാടനം ചെയ്‌തു. സി പി ശുഭ,  രാജ്മോഹൻ നീലേശ്വരം, ഇ വി ഹരിദാസ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top