24 April Wednesday
ചിത്രാലയത്തിൽ വിടരുന്നു

കുഞ്ഞു ജീവിതങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

വെള്ളച്ചാലിലെ ശ്രീനന്ദനും ചന്ദനയും വീടിന് മുന്നിൽ

കൊടക്കാട് 

ഉറ്റവരുടെ വേർപാട് ചിലരെ അനാഥരാക്കും; പക്ഷെ വെള്ളച്ചാലിലെ  ശ്രീനന്ദനും ചന്ദനയ്‌ക്കും നാടിന്റെ സ്‌നേഹം കുട ചൂടുകയാണ്‌. ചോർന്നൊലിക്കുന്ന കുടിലിൽ നിന്നും ഇവർ നേരെ ചെന്ന് കയറിയത് ചിത്രാലയമെന്ന മാർബിൾ വിരിച്ച  സ്വന്തം ഭവനത്തിൽ.
സിപിഐ എം കൊടക്കാട് ഒന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്, 14 ലക്ഷം രൂപ ചിലവിൽ ഇവർക്ക്‌ വീട് നിർമിച്ച് നൽകിയത്. അർബുദം ബാധിച്ച്‌  മരിച്ച പൊള്ളപ്പൊയിലിലെ ചിത്രലേഖയുടെ  മക്കളാണിവർ. അച്ഛൻ മറ്റൊരു വിവാഹം കഴിച്ചതോടെ മുത്തശ്ശൻ കുഞ്ഞിക്കണ്ണൻ പൊതുവാളിന്റെയും അമ്മമ്മ രുഗ്‌മിണിയുടേയും ആശ്രയത്തിലാണ്‌ കുട്ടികൾ കഴിയുന്നത്.  രണ്ട് വർഷം മുമ്പ് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനാണ്‌ പുതിയ വീടിന്റെ താക്കോൽ കൈമാറിയത്‌.    
ചന്ദനക്ക് ഒന്നര വയസായപ്പോഴാണ് അമ്മയെ നഷ്ടപ്പെട്ടത്. വീട് വെക്കുന്നതിന് മുത്തശ്ശൻ 10 സെന്റ് ഭൂമി  നൽകി. വെള്ളച്ചാൽ പൊള്ളപൊയിൽ റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ചിത്രാലയമെന്ന  ഈ വീട് കാണാം; നിറയെ സ്‌നേഹം തൂകുന്നുണ്ടവിടെ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top