19 April Friday

ഞങ്ങളെ ഏറെ 
പ്രോത്സാഹിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
താഴെക്കിടയിലുള്ള കലാകാരന്മാർക്ക് ഏറെ പ്രോത്സാഹനം നൽകുന്ന പത്രമാണ് ദേശാഭിമാനി. സ്കൂൾ, കോളേജ് കലോത്സവങ്ങൾ നടക്കുമ്പോൾ പിന്നണിയിലുള്ള കലാ അധ്യാപകരെ കണ്ടെത്തി, അവരെ മുന്നണിയിലെത്തിക്കാൻ ദേശാഭിമാനി പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. 
നാട്ടുമ്പുറത്തെ നാടകത്തട്ട് മുതൽ സിനിമ വരെയുള്ള എന്റെ പ്രയാണത്തിന് എല്ലാക്കാലവും എനിക്ക് ദേശാഭിമാനി വലിയ പ്രോത്സാഹനം നൽകി. അറിയപ്പെടാത്ത വേദികളിൽ ആടി ഒതുങ്ങുമായിരുന്ന എന്റെ കലാജീവിതം നാലാൾ അറിയുന്ന അറിയുന്നതാക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്. അതിൽ, എന്റെ നാട്ടിൽ വലിയ തോതിൽ പ്രചാരമുള്ള ദേശാഭിമാനി വഹിച്ച പങ്കും ഏറെയാണ്.
ഇടതു പക്ഷ മൂല്യങ്ങളിൽ ഉറച്ചു നിന്ന് ഏറ്റവും അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇനിയും ദേശാഭിമാനിക്ക് കഴിയും എന്നെനിക്കുറപ്പുണ്ട്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top