29 March Friday

61 സ്‌കൂളിൽ കുട്ടികൾക്കായി കളിസ്ഥലം ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കാസർകോട്‌

പ്രീ സ്‌കൂളുകളുടെ രൂപവും ഭാവവും മാറ്റി പഠനം ആഹ്ലാദകരമാക്കാൻ ജില്ലയിലെ 61 വിദ്യാലയങ്ങളിൽ കളിമൂലകൾ ഒരുങ്ങി. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ പ്രീ സ്‌കൂളുകളിലെ ആക്ടിവിറ്റി കോർണർ  ജില്ലാതല ഉദ്ഘാടനം അജാനൂർ ജിഎൽപി സ്‌കൂളിൽ  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ നിർവഹിച്ചു. 
ജില്ലയിലെ ഏഴ് ബിആർസി പരിധിയിലെ അംഗീകൃത പ്രീ പ്രൈമറികളിലാണ് ആക്റ്റിവിറ്റി കോർണറുകൾ തുടങ്ങുന്നത്. ഇതിനായി സമഗ്ര ശിക്ഷാ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. പ്രീ സ്‌കൂൾ അധ്യാപികമാരുടെയും സമഗ്ര ശിക്ഷ കേരളയിലെ പ്രവൃത്തി പരിചയ അധ്യാപികമാരുടെയും കൂട്ടായ്മയിലാണ് കോർണർ തയ്യാറാക്കിയത്‌.   കോവിഡാനന്തരം പ്രീ സ്‌കൂളുകൾ തുറക്കുമ്പോൾ ഏറ്റവും മികച്ച പഠനാനുഭവങ്ങൾ കുരുന്നുകൾക്ക് നൽകാനാകും വിധത്തിൽ സജ്ജമായിരിക്കുകയാണ്  പ്രീ സ്‌കൂളുകൾ.
ഉദ്‌ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ടി ശോഭ അധ്യക്ഷയായി.  ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ പി രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം  ലക്ഷ്മി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷിബ ഉമ്മർ, സുരേഷ് പുളിക്കൽ, പി വി നീത എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപികഅനിത സ്വാഗതവും പ്രത്യുഷ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top