19 April Friday

കര നെൽകൃഷിയിൽ നൂറുമേനി കൊയ്ത് അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
വെള്ളരിക്കുണ്ട്                            
സുഭിക്ഷ കേരളം പദ്ധതിയിൽ കെഎസ്ടിഎ ജില്ലാ കമ്മറ്റി പെരിയങ്ങാനത്ത് നടത്തിയ കരനെൽ കൃഷിയിൽ നൂറുമേനി വിളവുമായി അധ്യാപകർ. കൊയ്ത്തുത്സവം ആവേശകരമായി. ജില്ലയിലെ ഏഴ് ഉപജില്ലകളിലായി 142 ഏക്കർ തരിശു ഭൂമിയിലാണ്  അധ്യാപകർ കൃഷിയിറക്കിയത്. നെൽകൃഷിയോടൊപ്പം, കപ്പ, മധുരക്കിഴങ്ങ്, ചേമ്പ്, ചേന, വിവിധയിനം പച്ചക്കറികൾ എന്നിവയായിരുന്നു  കൃഷി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം കെഎസ്ടിഎ നടത്തിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൊന്നായിരുന്നു കൃഷി . കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡൻറ്  എ വിധുബാല കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു.  കെഎസ്ടിഎ ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം  ലിസി വർക്കി, പി ബാബുരാജ്, വി കെ റീന , ടി വിഷ്ണുനമ്പൂതിരി, പി രവി, പി ജനാർദ്ദനൻ,  കെ വസന്തകുമാർ എന്നിവർ സംസാരിച്ചു. കർഷക അവാർഡ് ജേതാവ് വി കെ പത്മനാഭൻ, പി രവീന്ദ്രൻ, എം രാജൻ എന്നിവർ കൊയ്ത്തിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും ഉപജില്ലാ സെക്രട്ടറി എം ബിജു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top