29 November Wednesday

പിഎസ്‌സി ഓഫീസിൽ 
ഓൺലൈൻ കേന്ദ്രം സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കാസർകോട്‌

പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാഓഫീസിൽ സ്ഥാപിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രം ചെയർമാൻ എം കെ സക്കീർ ഉദ്‌ഘാടനം ചെയ്‌തു.  പിഎസ്‌സിയുടെ ഏഴാമത് കേന്ദ്രമാണിത്‌. 
ഒരേ സമയം 231 പേർക്ക്‌ ഓൺലൈനിൽ ഇവിടെ പരീക്ഷയെഴുതാം.   പുലിക്കുന്നിലെ ജില്ലാ പിഎസ്‌സി ഓഫീസിലെ നാലാം നിലയിലാണ് ഓൺലൈൻ പരീക്ഷാകേന്ദ്രം. ലിഫ്റ്റ് സൗകര്യവുമുണ്ട്‌. 
ഉദ്‌ഘാടന ചടങ്ങിൽ കമ്മീഷനംഗം സി സുരേശൻ അധ്യക്ഷനായി.  പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് മുനീർ, പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫിസർ വി വി പ്രമോദ് എന്നിവർ സംസാരിച്ചു.
അഡീഷണൽ സെക്രട്ടറി വി ബി  മനുകുമാർ സ്വാഗതവും ജില്ലാ ഓഫിസർ പി ഉല്ലാസൻ നന്ദിയും  പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top