18 December Thursday

നെല്ലിത്തറയിൽ യുവാവിന്‌ വെട്ടേറ്റു സാമ്പത്തിക തർക്കമെന്ന്‌ സൂചന

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
കാഞ്ഞങ്ങാട്
ബൈക്കുകളിലെത്തിയ അഞ്ചം​ഗ സംഘം മാവുങ്കാൽ നെല്ലിത്തറയിൽ യുവാവിനെ വെട്ടി വീഴ്‌ത്തി. കാഞ്ഞങ്ങാട് സപ്ലൈകോയിൽ പോയി ഭാര്യയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടവലത്തെ ചന്ദ്രനെ (45)യാണ് വടിവാളുപയോ​ഗിച്ച് വെട്ടിയത്. കാലിന് ​ഗുരുതരമായി മുറിവേറ്റ് റോഡിൽ കിടന്ന ഇയാളെ മം​ഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച വൈകിട്ട്  ആറോടെയാണ്‌ സംഭവം. 
രണ്ടാഴ്ച മുമ്പ്‌ ​ഗൾഫിൽ നിന്നെത്തിയതാണ്‌ ഇദ്ദേഹം.  സാമ്പത്തിക തർക്കമാണ് അക്രമത്തിന് കാരണമെന്നും പ്രതികൾ വാഴക്കോട് സ്വദേശികളാണെന്നും പൊലീസ് സംശയിക്കുന്നു. അജിതിന്റെ നേതൃത്വത്തിലാണ് അക്രമമെന്ന് ചന്ദ്രൻ മൊഴി നൽകി. അമ്പലത്തറ ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ, കാഞ്ഞങ്ങാട്  ഇൻസ്‌പെക്ടർ കെ  പി ഷൈൻ, എസ്ഐ കെ പി സതീഷ്  എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top