26 April Friday

ഇങ്ങനെ പറ്റിക്കാമോ; തൊഴിലാളികളല്ലേ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
പടന്ന
വായ്‌പയെടുത്ത്‌ തൊഴിലാളികളെ വഞ്ചിച്ചതായി പരാതി. പടന്ന പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ നിരവധി പേരാണ്‌ കാന്തിലോട്ടെ മുൻ സിഡിഎസ്‌ അംഗത്തിനെതിരെ രാതിയുമായി വന്നത്‌. ധനകാര്യ സ്ഥാപനത്തിൽ നിന്ന്‌ പല കുടുംബങ്ങൾക്കും ജപ്‌തി നോട്ടീസ്‌ വന്നതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. വാർഡിലെ ജോയിന്റ്‌ ലയബിലിറ്റി ഗ്രൂപ്പുകളുടെ സംഘകൃഷി ഗ്രൂപ്പ്‌ ആരംഭിച്ചായിരുന്നു തുടക്കം. സംഘ കൃഷിക്കായി മൂന്നുലക്ഷം രൂപ വരെ  വായ്‌പ ലഭിക്കുമെന്നും ഒരു വിഹിതം നികുതി റസീത്‌ നൽകുന്നയാൾക്ക്‌ നൽകണമെന്നുമാണ്‌ സിഡിഎസ്‌ അംഗം ഗ്രൂപ്പുകളെ തെറ്റിദ്ധരിപ്പിച്ചത്‌. 
രണ്ടര ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെ വായ്‌പ തരപ്പെടുത്തി.  പകുതി മാത്രമാണ്‌ ഗ്രൂപ്പുകൾക്ക്‌ നൽകിയത്‌. തൊഴിലുറപ്പ്‌ പദ്ധതിയുടെ പേരിൽ വീടുകളിൽ നിന്നും വാങ്ങിയ നികുതി രസീത്‌ ഉപയോഗിച്ച്‌ സാക്ഷ്യ പത്രം തയ്യാറാക്കി നികുതി ഉടമസ്ഥന്റെ കള്ള ഒപ്പിട്ടാണ്‌ ധനകാര്യ സ്ഥാപനങ്ങളിൽ നൽകിയത്‌. ഗ്രൂപ്പുകൾ എല്ലാ മാസവും തിരിച്ചടവിനുള്ള തുക സിഡിഎസ്‌ അംഗത്തെ ഏൽപിച്ചിരുന്നു. ഈ തുകയും ബാങ്കിൽ അടച്ചിട്ടില്ല. 2016ൽ എടുത്ത വായ്‌പകൾ തിരിച്ചടക്കാതായതോടെ ധനകാര്യ സ്ഥാപനങ്ങൾ ജപ്‌തി നോട്ടീസ്‌ അയക്കുകയായിരുന്നു. ലക്ഷക്കണക്കിന്‌ രൂപയാണ്‌ സിഡിഎസ്‌ അംഗം അടിച്ചുമാറ്റിയത്‌. നിയമ നടപടിക്കൊരുങ്ങുകയാണ്‌ കുടുംബങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top