ബദിയടുക്ക
സംസ്ഥാനത്തിനെതിരായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ എം കാസർകോട് മണ്ഡലം കമ്മിറ്റി ബദിയടുക്ക ടൗണിൽ ജനകീയ ധർണ നടത്തി. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരായി നടത്തിയ ധർണയിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. സംസ്ഥാനകമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനംചെയ്തു. മണ്ഡലം സെക്രട്ടറി സിജി മാത്യു അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം എം സുമതി, ജില്ലാകമ്മിറ്റിയംഗം കെ എ മുഹമ്മദ് ഹനീഫ, സംഘാടക സമിതി കൺവീനർ ചന്ദ്രൻ പൊയ്യക്കണ്ടം എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ജഗന്നാഥ ഷെട്ടി സ്വാഗതം പറഞ്ഞു.
പോക്സോ കേസിൽ നൂറിൽപരം കുറ്റക്കാർക്ക് ശിക്ഷ വാങ്ങിച്ചുനൽകുന്നതിൽ പ്രമുഖ പങ്കുവഹിച്ച പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രകാശ് അമ്മണ്ണായക്ക് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉപഹാരം നൽകി.
ബോവിക്കാനത്ത് നാളെ
ഉദുമ മണ്ഡലം ധർണ തിങ്കളാഴ്‌ച ബോവിക്കാനത്ത് സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. മഞ്ചേശ്വരം മണ്ഡലം ധർണ 25ന് കട്ടത്തടുക്കയിൽ കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..