18 December Thursday
സ്ലീപ്പർ കോച്ച് വെട്ടിച്ചുരുക്കൽ

നാളെ ഡിവൈഎഫ്ഐ പ്രതിഷേധ ട്രെയിൻ യാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023
കാസർകോട്‌
കേരളത്തിലൂടെ ഓടുന്ന പ്രധാന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്നതിനെതിരെ തിങ്കളാഴ്‌ച ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ പ്രതിഷേധ ട്രെയിൻ യാത്ര സംഘടിപ്പിക്കും. ജില്ലയിലെ എട്ടുബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ ട്രെയിൻ യാത്ര നടത്തും. 
പ്രധാന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേഡ് എസി ആക്കുകയാണ്. സ്ലീപ്പർ കോച്ചുകൾ കുറച്ചാൽ  സാധാരണക്കാർ ബുദ്ധിമുട്ടിലാകും. മാവേലി, മംഗളൂരു എക്സ്പ്രസ് തുടങ്ങിയ ജനകീയ ട്രെയിനുകളിലാണ് കോച്ചുകൾ കുറക്കുന്നത്. യാത്രാപ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. രാഷ്ട്രീയ വിരോധത്താൽ കേരളത്തെ റെയിൽവേയെ അവഗണിക്കുകയാണ്‌. ഇതോടെ യാത്ര കൂടുതൽ ദുരിതമായി. 
യാത്രകൾ ഇങ്ങനെ 
തൃക്കരിപ്പൂർ–- കാസർകോട്‌
മംഗളൂരു എക്‌സ്‌പ്രസ്‌: രാവിലെ 8.45 മുതൽ -10 വരെ
ചെറുവത്തൂർ–- -കാസർകോട്‌
മംഗൂളൂരു മെയിൽ
രാവിലെ 10 –- 10.45
നീലേശ്വരം–- -കാസർകോട്‌
ഏറനാട്‌ എക്‌സ്‌പ്രസ്‌
പകൽ  3.15–--3.45 
കാഞ്ഞങ്ങാട്–- -കാസർകോട്‌
ഇന്റർസിറ്റി എക്‌സ്‌പ്രസ്‌
പകൽ 11.40 –- 12 
കോട്ടിക്കുളം–- -നീലേശ്വരം 
ട്രിവാൻഡ്രം എക്‌സ് പ്രസ്‌
പകൽ 3.15 –--3.40
കാസർകോട്‌–- -നീലേശ്വരം 
കണ്ണൂർ എക്‌സ്‌പ്രസ്‌
രാവിലെ 8.25–--8.50 
കുമ്പള–- -കാഞ്ഞങ്ങാട് 
ഏറനാട്‌ എക്‌സ്‌പ്രസ്‌
രാവിലെ 7.55 –- -8.30 
മഞ്ചേശ്വരം-–- കാഞ്ഞങ്ങാട് 
ചെന്നൈ മെയിൽ: 1.10 –-2.55
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top