മാങ്ങാട്
തിരുവോണദിവസം കോൺഗ്രസുകാർ കുത്തിക്കൊന്ന സിപിഐ എം പ്രവർത്തകൻ മാങ്ങാട്ടെ എം ബി ബാലകൃഷ്‌ണന്റെ പത്താം രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. കെ സന്തോഷ് കുമാർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്മി, കെ മണികണ്ഠൻ, ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, ടി നാരായണൻ , പി ലക്ഷ്മി എന്നിവർ സംസാരിച്ചു. കെ രത്നാകരൻ സ്വാഗതം പറഞ്ഞു. കൂളിക്കുന്ന് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു.
രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പതാകയുർത്തലും പുഷാപർച്ചനയും അനുസ്‌മരണയോഗവുമുണ്ടായി. കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എം കെ വിജയൻ അധ്യക്ഷനായി. കെ മണികണ്ഠൻ, മധു മുതിയക്കാൽ, കെ സന്തോഷ് കുമാർ, വി ആർ ഗംഗാധരൻ , രമേശ്കുമാർ കൊപ്പൻ, കെ രത്നാകരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..