18 April Thursday

കാറ്റാടി മരങ്ങൾ വീഴും, സൂക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

കാലിക്കടവ് പ്രധാന റോഡിൽ കടപുഴകിയ കാറ്റാടി മരങ്ങൾ അഗ്നിരക്ഷാ സേന മുറിച്ചുമാറ്റുന്നു

 തൃക്കരിപ്പൂർ 
കാലിക്കടവ് പ്രധാന റോഡിൽ പോളിടെക്നിക്ക് പരിസരത്ത്  കാറ്റാടി മരങ്ങൾ കാറ്റിൽ കടപുഴകി അപകടം വരുത്തുന്നു. തൃക്കരിപ്പൂർ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലുള്ള  മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യത്തിൽ നടപടിയില്ല. 
കഴിഞ്ഞ ദിവസം നാല്  കാറ്റാടി മരങ്ങൾ പൊട്ടിവീണപ്പോൾ സ്കൂട്ടർ യാത്രികൻ അത്ഭുതകരമാണ്‌ രക്ഷപ്പെട്ടത്‌.  ശബ്ദം കേട്ട്‌ ഓടിയെത്തിയവരാണ്‌  യുവാവിനെ രക്ഷിച്ചത്. ഫയർഫോഴ്സെത്തി വീണ മരങ്ങൾ മുറിച്ച് മാറ്റി. അപകടത്തിനിടയാക്കുന്ന 50  കാറ്റാടി മരങ്ങൾ മുറിച്ചു മാറ്റാനായി വനം വകുപ്പ് പഞ്ചായത്തിന്  അപേക്ഷ നൽകിയിരുന്നു. ഇതുവരെ നടപടിയുണ്ടായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top