20 April Saturday

ഹരിത നേതാക്കളെ വേട്ടയാടാൻ അനുവദിക്കില്ല: വിമൻസ് ലീഗ്

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
കാസർകോട്‌
ഹരിതയുടെ മുൻ ഭാരവാഹികളെയും അവഗണന അനുഭവിക്കുന്ന സംഘടനാ നേതാക്കളെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായി നാഷണൽ വിമൻസ് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ നിഷാ വിനുവും സംസ്ഥാന ജനറൽ സെക്രട്ടറി എം ഹസീനയും അറിയിച്ചു.
മുസ്ലിംലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടിന്റെ ബലിയാടുകളാണ് ഹരിതയുടെ മുൻ ഭാരവാഹികളും പ്രവർത്തകരും. ലൈംഗിക തൊഴിലാളികളോടുപമിച്ച് അധിക്ഷേപത്തോടെ സംസാരിച്ച എംഎസ്എഫ് ഭാരവാഹികളെ പിന്തുണക്കുകയും ന്യായീകരിക്കുകയുമാണ് മുസ്ലിംലീഗ് നേതൃത്വം ചെയ്തത്. 
ഹരിത മുൻ ഭാരവാഹികളെ ലീഗ് പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. ഇവരെ പിന്തുണക്കുന്ന നേതാക്കൾക്കും രക്ഷയില്ല. ഹരിത നേതാക്കൾക്ക് പിന്തുണയും സംരക്ഷണവും നൽകാൻ നാഷണൽ വനിതാ ലീഗ് തയ്യാറാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top