28 March Thursday

കാടകം വനസത്യഗ്രഹ സ്‌ക്വയർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കർമംതോടിയിലെ കാടകം വനസത്യഗ്രഹ സ്‌ക്വയർ ഉദ്ഘാടനം ചെയ്‌തശേഷം മന്ത്രി എം വി ഗോവിന്ദൻ 
ശിൽപങ്ങൾ കാണുന്നു

കാടകം

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്  നിർമിച്ച കാടകം വനസത്യഗ്രഹ സ്‌ക്വയർ  മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ചരിത്രമാണ് നമ്മുടെ കരുത്തെന്നും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ മറന്നുകൂടാത്ത പോരാട്ടമാണ് കാടകം വനസത്യഗ്രഹമെന്നും മന്ത്രി പറഞ്ഞു.
കർമംതോടി ബ്ലോക്ക്‌ പഞ്ചായത്തിന്‌ സമീപം നടന്ന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ഗോപാലകൃഷ്ണ, പി വി മിനി, എ പി ഉഷ, എം ശ്രീധരൻ, എച്ച് മുരളി, ഹമീദ് പൊസളിഗെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി കെ നാരായണൻ, പി സവിത, സ്മിതാ പ്രിയരഞ്ജൻ, ബ്ലോക്ക് അംഗങ്ങളായ കെ നളിനി, രവിപ്രസാദ്, എൻ യശോദ, വാസന്തി ഗോപാലൻ, ചനിയ നായ്ക്, ബി കൃഷ്ണൻ, സാവിത്രി ബാലൻ, എം കുഞ്ഞമ്പു നമ്പ്യാർ, കാറഡുക്ക പഞ്ചായത്ത് സ്ഥിരം സമിതിചെയർമാൻ കെ നാസർ, പഞ്ചായത്തംഗം എം തമ്പാൻ, കെ ശങ്കരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു സ്വാഗതവും ബിഡിഒ അബ്രഹാം തോമസ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top