19 April Friday

ബോവിക്കാനം– കുറ്റിക്കോൽ റോഡ്‌ നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ബോവിക്കാനം– -കാനത്തൂർ - കുറ്റിക്കോൽ റോഡ് ഉദ്ഘാടനം ചെയ്‌ത മന്ത്രി പി എ മുഹമ്മദ് റിയാസ് നാട്ടുകാരെ അഭിവാദ്യം ചെയ്യുന്നു

ബോവിക്കാനം

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ബോവിക്കാനം–- -കാനത്തൂർ-–- കുറ്റിക്കോൽ റോഡ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നാടിന് സമർപ്പിച്ചു.  
റോഡ് വികസനത്തിന്റെ ഓരോ ഘട്ടത്തിലും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നിർവഹിച്ച സി എച്ച് കുഞ്ഞമ്പു എംഎൽഎയെയും മുൻ എംഎൽഎ കെ കുഞ്ഞിരാമനെയും സൗജന്യമായി സ്ഥലം വിട്ടുനൽകിയവരെയും മന്ത്രി അഭിനന്ദിച്ചു.  
ബോവിക്കാനം മുതൽ കാനത്തൂർ, എരിഞ്ഞിപ്പുഴ, ബേത്തൂർപ്പാറ, പ്രദേശങ്ങളെ ബന്ധിപ്പിച്ച കുറ്റിക്കോൽ വരെയുള്ള 17 കിലോമീറ്റർ ദൂരമാണ്  നവീകരിച്ചത്. 
 സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, കുറ്റിക്കോൽ  പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്തംഗം പി വി ഷഫീഖ്, കാറഡുക്ക പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗം ബി കെ നാരായണൻ, എം മാധവൻ, സി അശോക് കുമാർ, കെ ബി മുഹമ്മദ് കുഞ്ഞി, കെ കുഞ്ഞിരാമൻ, പി  ജയകൃഷ്ണൻ, ബഡുവൻ കുഞ്ഞി ചാർക്കര,  ബി അബ്ദുൾ ഗഫൂർ,  ബി ഹംസ,  കെ വി നവീൻ, മുളിയാർ പഞ്ചായത്തംഗങ്ങളായ അനീസ മൻസൂർ, അബ്ബാസ് കുളച്ചെപ്പ് എന്നിവർ സംസാരിച്ചു. 
റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ ഡാർലിൻ കാർമെലിറ്റ ഡിക്രൂസ് സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനിയർ കെ പി വിനോദ്കുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top